കോവിഡിന് ശേഷം ആദ്യം; ഇരുചക്രവാഹന വില്‍പ്പനയില്‍ നഗര പ്രദേശങ്ങളെ മറികടന്ന് ഗ്രാമീണ ഇന്ത്യ

കോവിഡിന് ശേഷം ആദ്യമായി ഇരുചക്രവാഹന വില്‍പ്പനയില്‍ നഗര പ്രദേശങ്ങളെ മറികടന്ന് ഗ്രാമീണ ഇന്ത്യ

vehicle sales
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഇരുചക്രവാഹന വില്‍പ്പന 13.5 ശതമാനം വളര്‍ച്ചയാണ് നേടിയത്ഫയൽ
Edited by :dhanojam
Last Updated :26 ഓഗസ്റ്റ് 2024, 12:37 pm IST

ന്യൂഡല്‍ഹി: കോവിഡിന് ശേഷം ആദ്യമായി ഇരുചക്രവാഹന വില്‍പ്പനയില്‍ നഗര പ്രദേശങ്ങളെ മറികടന്ന് ഗ്രാമീണ ഇന്ത്യ. ഏപ്രില്‍- ജൂണ്‍ കാലയളവിലാണ് സമ്പദ് വ്യവസ്ഥയ്ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തില്‍ ഗ്രാമീണ ഇന്ത്യയില്‍ ഇരുചക്രവാഹന വില്‍പ്പന നേട്ടം ഉണ്ടാക്കിയത്.

ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഇരുചക്രവാഹന വില്‍പ്പന 13.5 ശതമാനം വളര്‍ച്ചയാണ് നേടിയത്. എന്നാല്‍ ഗ്രാമീണ ഇന്ത്യയില്‍ മാത്രം ഇക്കാലയളവില്‍ ഇരുചക്രവാഹന വില്‍പ്പനയില്‍ 14.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ നഗരപ്രദേശങ്ങളില്‍ 12 ശതമാനം വളര്‍ച്ച മാത്രം നേടിയ സ്ഥാനത്താണ് ഗ്രാമീണ ഇന്ത്യയുടെ കുതിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗ്രാമീണ മേഖലയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതും ഗ്രാമീണ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടാന്‍ കേന്ദ്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ് നേട്ടത്തിന് കാരണമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

ജാറ്റോ ഡൈനാമിക്‌സില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരമാണ് പുതിയ റിപ്പോര്‍ട്ട്. 2018-19 ന്റെ ആദ്യ പാദം മുതല്‍ ഗ്രാമീണ വളര്‍ച്ച നഗര വില്‍പ്പന വളര്‍ച്ചയ്ക്ക് പിന്നിലായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഗ്രാമീണ വളര്‍ച്ച 5 ശതമാനമായപ്പോള്‍ അതിനെ മറികടക്കാന്‍ 2 ശതമാനം അധിക നഗര വളര്‍ച്ചയാണ് ഉണ്ടായത്. എന്നാല്‍ 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഗ്രാമീണ വില്‍പന വളര്‍ച്ച നഗര വളര്‍ച്ചയെ ഗണ്യമായി മറികടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now