പിടി ഉഷയുടെ 42 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് വിദ്യ രാംരാജ്; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം

യുഎഇയുടെ മറിയം കരീം റെക്കോര്‍ഡോടെ ചരിത്രനേട്ടം കുറിച്ചാണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയത്.

Vithya Ramraj
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം
Edited by :Sujith
Last Updated :28 സെപ്റ്റംബർ 2026, 8:57 pm IST

നാഗോ: ഏഷ്യന്‍ ഗെയിസില്‍ ദേശീയ റെക്കോര്‍ഡോടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജിന് വെങ്കലം. 54.75 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് വിദ്യ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഈ നേട്ടത്തോടെ 1984 ലോസ് ആഞ്ചലെസ് ഒളിംപിക്‌സില്‍ പിടി ഉഷയുടെ റെക്കോര്‍ഡ് പഴങ്കഥയായി. 55.42 സെക്കന്‍ഡായിരുന്നു പിടി ഉഷയുടെ റെക്കോര്‍ഡ്.

യുഎഇയുടെ മറിയം കരീം റെക്കോര്‍ഡോടെ ചരിത്രനേട്ടം കുറിച്ചാണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയത്. പതിനെട്ടുകാരിയായ മറിയം 54.31 സെക്കന്‍ഡ് വേഗത്തില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. ഇന്ത്യയുടെ തന്നെ അനു രാഘവനാണ് അഞ്ചാമത്. 55.88 സെക്കന്‍ഡ് സമയം.

മറിയം കരീം

മറിയം കരീം

നാഗോയയില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ വെങ്കലം നേടി കൊണ്ടാണ് വിദ്യ റെക്കോര്‍ഡ് തകര്‍ത്തത്. 2023 ഹാങ്ചൗവിലെ ഏഷ്യന്‍ ഗെയിംസില്‍ വിദ്യ പിടി ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. അന്ന് ഹീറ്റ്‌സിലാണ് 55.42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തത്. ഇക്കുറി അത് മറികടക്കാന്‍ വിത്യയ്ക്ക് കഴിഞ്ഞു.

News Now

Summary

Vithya Ramraj breaks 42-year-old national record of PT Usha to win bronze

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates