
News Now
ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

'എങ്ങനെയാണ് പ്രവര്ത്തിക്കേണ്ടതെന്ന് സര്ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല'; CMRL കേസില് മാത്യു കുഴല്നാടനെ തള്ളി ചെന്നിത്തല

തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

മോസ്കോ: പാശ്ചാത്യ രാജ്യങ്ങള് റഷ്യയില്നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വിലക്കിയാല് ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് റഷ്യയുടെ മുന്നിറിയിപ്പ്. രാജ്യാന്തര വിപണിയില് അസംസ്കൃത എണ്ണ വില ബാലരിന് 300 ഡോളര് വരെയാവുമെന്ന് റഷ്യന് ഉപപ്രധാനമന്ത്രി അലക്സാണ്ടര് നൊവാക് പറഞ്ഞു.
യൂറോപ്യന് മാര്ക്കറ്റില് റഷ്യയില് നിന്നുള്ള ക്രൂഡ് ഓയില് ഒന്നില്ലാത്ത അവസ്ഥ അസാധ്യമാണെന്ന് നൊവാക് അഭിപ്രായപ്പെട്ടു. ഒരു വര്ഷത്തേക്കെങ്കിലും അതാണ് സ്ഥിതി. ഒരു വര്ഷത്തിനപ്പുറം റഷ്യന് എണ്ണയ്ക്കു പകരം സംവിധാനമുണ്ടാക്കിയാല് പോലും അവര്ക്കത് താങ്ങാനാവില്ലെന്ന് നൊവാക് ചൂണ്ടിക്കാട്ടി.
റഷ്യയ്ക്കെതിരെ കൂടുതല് ഉപരോധം ഏര്പ്പെടുത്തുന്നതിനെക്കുറിച്ച് യൂറോപ്യന് രാജ്യങ്ങള് ആലോചിക്കുന്നതിനിടെയാണ് നൊവാക്കിന്റെ മുന്നറിയിപ്പ്. ഉപരോധവുമായി മുന്നോട്ടുപോവുകയാണെങ്കില് വരുന്ന ഊര്ജ പ്രതിസന്ധിയെക്കുറിച്ച് നേതാക്കള് യൂറോപ്പിലെ ജനങ്ങളോടു പറയണമെന്ന് നൊവാക് ആവശ്യപ്പെട്ടു. റഷ്യന് എണ്ണ വിലക്കിയാല് അത് മേഖലയില് ഊര്ജ അസ്ഥിരതയുണ്ടാക്കും. ജനങ്ങളായിരിക്കും അതിന്റെ ഇരകളെന്നും നൊവാക് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

