
ഗുളിക ആകൃതിയിലുള്ള മൊഡ്യൂളില്‍ കാമറ സജ്ജീകരണം; വരുന്നു സാംസങ്ങിന്റെ പുതിയ രണ്ടു ഫോണുകള്‍, 'എം16, എം06'- വിഡിയോ
ഇന്ത്യയില്‍ രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്. എം സീരീസ് ശ്രേണിയില്‍ ഗാലക്സി എം16, എം06 ഫൈവ് ജി ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന സൂചന നല്കി കമ്പനി ഫോണിന്റെ ടീസര്‍ എക്സില്‍ പങ്കുവെച്ചു.
ഗാലക്സി എം16, ഒരു ഗുളിക ആകൃതിയിലുള്ള മൊഡ്യൂളിനുള്ളില്‍ മൂന്ന് പിന് കാമറകളുടെ ലംബ ക്രമീകരണത്തോടെയാണ് വിപണിയില്‍ എത്തുക. ഇതില്‍ രണ്ട് സെന്‍സറുകള്‍ വലിയ രൂപത്തിലാണ്. മൂന്നാമത്തെ സെന്‍സര്‍ ഒരു ചെറിയ സ്ലോട്ടിലാണ്. കൂടാതെ ഈ മൊഡ്യൂളിന് അരികില്‍ എല്‍ഇഡി ഫ്ലാഷും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ എം06ല്‍ ഗുളിക ആകൃതിയിലുള്ള കാമറ മൊഡ്യൂളില്‍ രണ്ട് സെന്‍സറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് അരികില്‍ പ്രത്യേകമായി എല്‍ഇഡി ഫ്ലാഷും കാണാം. പിന് പാനലിന്റെ മുകളില്‍ ഇടത് മൂലയിലാണ് കാമറ സജ്ജീകരണം.
Prepare to witness the true Monster power that can't be beaten.
— Samsung India (@SamsungIndia) February 23, 2025
Stay tuned to know more. #CantBeatTheMonster #GalaxyM06 5G #GalaxyM16 5G #Samsung pic.twitter.com/Vtwo0MXMIE
മീഡിയാടെക് ഡൈമെന്‍സിറ്റി 6300 SoC ആകാം ഫോണിന് എം06ന് കരുത്തുപകരുക. എട്ട് ജിബി റാമുമായി വരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 14 പ്ലാറ്റ്ഫോമിലായിരിക്കും പ്രവര്‍ത്തിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



