വില 80,000ന് മുകളില്‍, പുതിയ ഡിസ്‌പ്ലേ, ഫ്‌ലാറ്റ് ഫ്രെയിം; സാംസങ് ഗാലക്‌സി എസ്25 സീരീസ് ജനുവരിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ ജനുവരിയില്‍ അവതരിപ്പിച്ചേക്കും

Samsung Galaxy S25 series
ഗാലക്‌സി എസ്24 മോഡലുകൾSource by : image credit: samsung
Last Updated :17 December 2024, 12:17 pm IST

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ ജനുവരിയില്‍ അവതരിപ്പിച്ചേക്കും. ഗാലക്‌സി എസ് 25 സീരീസ് ഫോണുകള്‍ ജനുവരിയില്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഇതിന്റെ വില സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്‍ട്രി ലെവല്‍ മോഡലിന് 80000 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള പ്രീമിയം മോഡലായ എസ്25 അള്‍ട്രയ്ക്ക് 1,29,000 രൂപ വില വരാനും സാധ്യതയുണ്ട്. ഈ വര്‍ഷം ഇറങ്ങിയ എസ്24ന് സമാനമായിരിക്കും പുതിയ മോഡലിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എസ്25 സീരീസില്‍ ഗാലക്‌സി എസ്25, എസ്25 പ്ലസ്, എസ്25 അള്‍ട്രാ എന്നി മൂന്ന് മോഡലുകളാണ് ഉണ്ടാവുക. പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സൈറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. പുതിയ ഡിസ്‌പ്ലേയുമായിട്ടായിരിക്കും എസ്25 വിപണിയില്‍ എത്തുക. കൂടുതല്‍ തെളിച്ചത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ളതായിരിക്കും ഡിസ്‌പ്ലേ. ആപ്പിള്‍ ഐഫോണിന് സമാനമായി ഫ്‌ലാറ്റ് ഫ്രെയിം രൂപകല്‍പ്പനയില്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ബേസ് മോഡലായ ഗാലക്‌സി എസ്25ല്‍ 12 ജിബി റാം ഉണ്ടായേക്കും. എഐ ഫീച്ചറുകള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ ഇത് സഹായകമാകും. കൂടാതെ മള്‍ട്ടിടാസ്‌കിങ് സാധ്യമാകുന്ന തരത്തിലായിരിക്കും ഫോണ്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now