
എസ്ബിഐ ഭവന വയ്പാ പലിശ ഉയര്‍ത്തി
എസ്ബിഐ ഭവന വയ്പാ പലിശ ഉയര്‍ത്തി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്ബിഐ ഭവന വായ്പാ നിരക്കുകള്‍ ഉയര്‍ത്തി. കുറഞ്ഞ നിരക്ക് 6.95 ശതമാനം ആയാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്നിനു പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നു.
നേരത്തെയുണ്ടായിരുന്ന കുറഞ്ഞ നിരക്കിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചു. 75 ലക്ഷം വരെയുള്ള വായ്്പയ്ക്ക് 6.70 ശതമാനം ആയിരുന്നു കുറഞ്ഞ നിരക്ക്. 75 ലക്ഷം മുതല്‍ അഞ്ചു കോടി വരെ 6.75 ശതമാനം ആയിരുന്നു നിരക്ക്.
എസ്ബിഐ നിരക്ക് ഉയര്‍ത്തിയതോടെ മറ്റു ബാങ്കുകളും വരും ദിവസങ്ങളില്‍ പലിശ നിരക്കു വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഭവന വായ്പകള്‍ക്ക് 0.40 ശതമാനം പ്രൊസസിങ് ഫീ ഈടാക്കാനും എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ ജിഎസ്ടിയും ഈടാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


