
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ എസ്ബിഐ വായ്പാനിരക്ക് ഉയര്‍ത്തി
News Now
വലിയ ബാറ്ററി, കൂടുതല്‍ റേഞ്ച്; വരുന്നു ടാറ്റ നെക്സോണിന്റെ ഫെയ്സ് ലിഫ്റ്റ്, വിശദാംശങ്ങള്‍

'പ്രേമലു 2 വിന് വേണ്ടി ഒരു വര്‍ഷം കളഞ്ഞു, അത് വല്ലാതെ ബാധിച്ചു'; ബെത്ലേഹം വിജയാഘോഷത്തിലും 'വിഷമം' മാറാതെ ഗിരീഷ്

16,000 റണ്‍സ്... ബാബര്‍ അസം ഇതിഹാസ പട്ടികയില്‍!

യൂറോപ്പ് അശാന്തം?, ഉയർന്ന ജീവിതച്ചെലവിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; തീവെയ്പ്, കൊള്ള

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ എസ്ബിഐ വായ്പാനിരക്ക് ഉയര്‍ത്തി. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കായ റിപ്പോനിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധന വരുത്തിയതിന് പിന്നാലെയാണ് എസ്ബിഐ നടപടി. വിവിധ ബെഞ്ചുമാര്ക്കുകളുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശനിരക്ക് ആണ് ഉയര്‍ത്തിയത്. ഇത് ഉപഭോക്താക്കളുടെ വായ്പാചെലവ് വര്‍ധിക്കാന്‍ ഇടയാക്കും.
ബാങ്കിന്റെ എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് വായ്പാ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 7.90 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായാണ് വായ്പാനിരക്ക് വര്‍ധിച്ചത്. റിപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് നിരക്ക് 7.50 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായും ഉയര്‍ത്തി.
തെരഞ്ഞെടുത്ത കാലാവധികളിലേക്കുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ്- ബേസ്ഡ് വായ്പാനിരക്കിലും (എംസിഎല്‍ആര്‍) 15 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയിട്ടുണ്ട്. എന്നാല്‍ ഓവര്‍നൈറ്റ്, ഒരു മാസത്തെ കാലാവധിയുള്ള എംസിഎല്‍ആര്‍ നിരക്കുകളില്‍ മാറ്റമില്ല. ഇവ യഥാക്രമം 7.85 ശതമാനമായി തുടരും. മൂന്ന് മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 8.40 ശതമാനമായാണ് ഉയര്‍ന്നത്. ഒരു വര്‍ഷത്തെ പുതുക്കിയ എംസിഎല്‍ആര്‍ നിരക്ക് 8.85 ശതമാനമാണ്.
Summary
SBI Loan EMIs To Rise? State Bank of India Increases Lending Rates
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




