
നിക്ഷേപ പദ്ധതികളില്‍ ചേര്‍ന്നാല്‍ അമിതലാഭം; ഡീപ്പ് ഫേക്ക് വിഡിയോകളില്‍ മുന്നറിയിപ്പുമായി എസ്ബിഐ
മാനേജ്മെന്റിന്റേതെന്ന പേരില്‍ വ്യാജമായി പ്രചരിക്കുന്ന ഇത്തരം വിഡിയോകളില്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും എസ്ബിഐ മുന്നറിയിപ്പില്‍ പറയുന്നു.

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന വ്യാജേന പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വിഡിയോകളില്‍ മുന്നറിയിപ്പുമായി അധികൃതര്‍. മാനേജ്മെന്റിന്റേതെന്ന പേരില്‍ വ്യാജമായി പ്രചരിക്കുന്ന ഇത്തരം വിഡിയോകളില്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് എസ്ബിഐ മുന്നറിയിപ്പില്‍ പറയുന്നു.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോ സന്ദേശങ്ങളില്‍ അമിത ലാഭം നല്കുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് പറയുന്നതായും ബാങ്കിനോ ഉദ്യോഗസ്ഥര്‍ക്കോ ഉത്തരം പദ്ധതികളുമായി ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കാനും വഞ്ചിതരാകരുതെന്നും എസ്ബിഐ ഉപയോക്താക്കള്‍ക്കായുള്ള മുന്നറിയിപ്പില്‍ പറയുന്നു. ചില നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതായി തങ്ങളുടെ മാനേജുമെന്റിന്റേതായി ഡീപ്പ്ഫേക്ക് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ ജനങ്ങളോട് ഇവ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് എല്ലാ ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്കുന്നു എസ്ബിഐ എക്സ് പോസ്റ്റില്‍ പറഞ്ഞു.
എസ്ബിഐയോ ഉന്നത ഉദ്യോഗസ്ഥരോ അസാധാരണമാംവിധം ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുകയോ ഇവയെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. അതിനാല്‍, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം ഡീപ്ഫേക്ക് വിഡിയോകളില്‍ ഇരകളാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


ഇനി മൂന്ന് ദിവസം മാത്രം, എട്ടു ശതമാനം വരെ പലിശ, പത്തുലക്ഷം കൈവശമുണ്ടോ?; രണ്ടു വര്‍ഷത്തിനിടെ പലിശ മാത്രം 1,60,000 രൂപ, ട്രഷറി സ്പെഷ്യല്‍ സ്കീം
എടിഎം സേവനനിരക്ക് ഒഴിവാക്കി; പണിമുടക്ക് ദിനങ്ങളില്‍ ആശ്വാസ നടപടിയുമായി എസ്ബിഐ
