എണ്ണവില നൂറ് ഡോളറിലേക്ക്; നാലാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്

 Sensex down 600 pts
Sensex down 600 ptsai image
Edited by :Dhanoj AM
Last Updated :23 ജൂലൈ 2026, 3:35 pm IST

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്‌സ് 600 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയില്‍ 24,000 പോയിന്റില്‍ താഴെയാണ് വ്യാപാരം. എണ്ണവില വര്‍ധനയും പശ്ചിമേഷ്യന്‍ സംഘര്‍ഷവുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 98 ഡോളറിന് മുകളിലാണ് എണ്ണവില. ഇന്നുമാത്രം അഞ്ചുശതമാനത്തോളമാണ് മുന്നേറിയത്. യെമനിലെ ഹൂതി റിബലുകള്‍ രണ്ട് സൗദി എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതാണ് ഇന്ന് പ്രധാനമായി എണ്ണവില ഉയരാന്‍ കാരണം. എണ്ണനീക്കം കൂടുതല്‍ വഷളാവാന്‍ ഇത് ഇടയാക്കുമോ എന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇതിന്റെ തുടര്‍ച്ചയായി വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇന്നലെ മാത്രം 819 കോടി മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്.

ഇതിനെല്ലാം പുറമേ ആഗോള വിപണിയിലെ ഇടിവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

News Now

Summary

Sensex down 600 pts, Nifty near 23,800: Surging oil prices among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates