
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 600 പോയിന്റ് കൂപ്പുകുത്തി, പൊള്ളി ഐടി ഓഹരികള്‍, കാരണമിത്?
വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി പിന്നീട് താഴെ പോകുകയായിരുന്നു

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി പിന്നീട് താഴെ പോകുകയായിരുന്നു. ബിഎസ്ഇ സെന്‍സെക്സ് 600ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,700 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ്. ലാഭമെടുപ്പാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് ആണ് ഐടി ഓഹരികളെ ബാധിച്ചത്. അമേരിക്കയിലെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് പുറത്തുവരാനിരിക്കുന്ന കണക്കുകളാണ് ആശങ്കപ്പെടുത്തുന്നത്. അമേരിക്കയില്‍ ജോബ് റിക്രൂട്ട്മെന്റ് വളര്‍ച്ചയില്‍ ഇടിവ് നേരിടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ഐടി ഓഹരികളെ ബാധിച്ചത്. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. 2.4 ശതമാനം വരെ നഷ്ടമാണ് നേരിട്ടത്.
തുടര്‍ച്ചയായി രണ്ടു ദിവസത്തെ നേട്ടത്തിന് ശേഷം പ്രകടമാകുന്ന ലാഭമെടുപ്പും വിപണിക്ക് വിനയായി. അതേസമയം എംആന്റ്എം, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, പവര്‍ ഗ്രിഡ് കോര്പ്പറേഷന്, അടക്കമുള്ള ഓഹരികള്‍ നേട്ടം സ്വന്തമാക്കി.
WHAT TO READ NEXT

ശീതള പാനീയങ്ങള്‍ ഇനി കീശ കാലിയാക്കും; ജിഎസ്ടി നിരക്ക് അറിയാം
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Sensex falls 650 pts from day's high, Nifty below 24,700: IT sell-off
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


