
കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 800 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്ക് 31 പൈസയുടെ നഷ്ടം
ഇന്നലെ നേട്ടത്തോടെ വ്യപാരം അവസാനിച്ച ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്.

മുംബൈ: ഇന്നലെ നേട്ടത്തോടെ വ്യപാരം അവസാനിച്ച ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്സ് 800 പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 79,000ല്‍ താഴെയാണ് സെന്‍സെക്സ്. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.
ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും ഐടി ഓഹരികളിന്മേലുള്ള വില്‍പ്പന സമ്മര്‍ദ്ദവുമാണ് വിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ ലാഭമെടുപ്പും വിപണിയില്‍ ദൃശ്യമാകുന്നതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളും കാരണം ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിക്കുന്നത്.
നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനമാണ് താഴ്ന്നത്. മോശം പാദ ഫല കണക്കുകളാണ് ഐടി ഓഹരികളെ ബാധിച്ചത്. മോശം പാദ ഫല കണക്കിനെ തുടര്‍ന്ന് എച്ച്സിഎല്‍ ടെക് മാത്രം എട്ടു ശതമാനമാണ് താഴ്ന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര ഓഹരികളും നഷ്ടത്തിലാണ്.
WHAT TO READ NEXT

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ തന്നെ
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. 31 പൈസയുടെ നഷ്ടത്തോടെ 93.75 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. എണ്ണവില ഉയര്‍ന്നതും പശ്ചിമേഷ്യയില്‍ സമാധാന കരാറുമായി ബന്ധപ്പെട്ട് നില്ക്കുന്ന അനിശ്ചിതത്വവുമാണ് രൂപയെ സ്വാധീനിക്കുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Sensex falls over 800 pts, Rupee plunges 31 paise
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞു, എണ്ണവില 100 ഡോളറിന് മുകളില്‍; രൂപയ്ക്കും നഷ്ടം

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്സ് 500 പോയിന്റ് മുന്നേറി; എണ്ണവില 100 ഡോളറിന് മുകളില്‍ തന്നെ

