റെക്കോര്‍ഡ് ഉയരത്തില്‍ ഓഹരി വിപണി; നിഫ്റ്റി 23,000 പോയിന്റിന് മുകളില്‍,ബാങ്ക്, മെറ്റല്‍ ഓഹരികളില്‍ നേട്ടം

ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു

stock market trends
ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്ഫയൽ
Edited by :dhanojam
Last Updated :27 മേയ് 2024, 11:05 am IST

മുംബൈ: ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി വിപണി ഓപ്പണ്‍ ചെയ്തത്. ആഗോള വിപണിയിലെ അനുകൂല സാഹചര്യമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.

ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 75,600 പോയിന്റിനോടടുപ്പിച്ചാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 23000 പോയിന്റിന് മുകളിലാണ്. അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് കുറയുമെന്ന റിപ്പോര്‍ട്ടുകളാണ് ആഗോള വിപണിയെ സ്വാധീനിച്ചത്. പണപ്പെരുപ്പനിരക്ക് കുറയുന്ന മുറയ്ക്ക് അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് ആഗോളവിപണിയില്‍ പ്രതിഫലിച്ചത്. ഇത് ഇന്ത്യന്‍ വിപണിയെയും സ്വാധീനിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ഓട്ടോ, എനര്‍ജി ഓഹരികള്‍ നഷ്ടം ഉണ്ടാക്കി. അദാനി പോര്‍ട്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി മുന്നേറുന്നത്. അദാനി എന്റര്‍പ്രൈസസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, വിപ്രോ ഓഹരികള്‍ നഷ്ടത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now