
ഷാരൂഖ് ഖാന് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍
137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു

കൊച്ചി: 137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് കമ്പനി തുടങ്ങിയവ അടക്കം ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളുടെ പ്രമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ്.
തങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു നാഴികക്കല്ലാണിതെന്ന് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് ചെയര്മാന് തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. തന്റെ താര പരിവേഷത്തിനപ്പുറം എളിമയും സ്വയം വളര്‍ത്തിയെടുത്ത വിജയവുമാണ് ഷാരൂഖ് ഖാന്റെ വ്യക്തിപ്രഭാവം മികവുറ്റതാക്കുന്നത്. തങ്ങളുടെ കമ്പനികളിലൂടെ വിവിധ തലങ്ങളില്‍ ലഭ്യമായ സേവനങ്ങള്‍ ഷാരൂഖ് ഖാനിലൂടെ പ്രതിഫലിക്കുകയാണ്. രാജ്യമെമ്പാടുമുള്ള സാധാരണക്കാരെ ശാക്തീകരിക്കാനുള്ള തങ്ങളുടെ ദൗത്യവും ഇതിലൂടെ കൂടുതല്‍ ശക്തമാകും. വലിയ സ്വപ്നങ്ങള്‍ കാണുകയും ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമാണ് അദ്ദേഹത്തിന്റെ ജീവിത കഥ നമ്മളെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രശസ്തിയിലുപരി എളിമയും സ്വയം ആര്‍ജ്ജിച്ച വിജയവുമാണ് ഷാരൂഖ് ഖാന് പ്രതിനിധാനം ചെയ്യുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. വലിയ സ്വപ്നം കണ്ട് അത് യാഥാര്‍ഥ്യമാക്കിയ സാധാരണക്കാരന് എന്ന നിലയിലാണ് ഷാരൂഖ് ഖാന് തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും ഷാജി വര്‍ഗീസ് പറഞ്ഞു. മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ കാമ്പെയിനുകളില്‍ ഷാരൂഖ് ഖാന് രാജ്യ വ്യാപകമായി പ്രത്യക്ഷപ്പെടുകയും ഗ്രൂപ്പിന്റെ സേവനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും.
മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റ ബ്രാന്‍ഡ് അംബാസഡറാകുന്നതില്‍ വളരെയധികം സന്തോഷിക്കുന്നതായി ബോളിവുഡ് താരം ഷാരൂഖ് ഖാന് പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് രാജ്യത്തിന്റെ സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. തങ്ങളുടെ വിവിധ ഉത്പ്പന്നങ്ങളും സേവനങ്ങളും കൊണ്ട് രാജ്യത്തെ സാധാരണക്കാരുടെ വലിയ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്നും ഷാരൂഖ് ഖാന് കൂട്ടിച്ചേര്‍ത്തു.
WHAT TO READ NEXT
ജൂണില്‍ 12 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എട്ടുദിവസം; പട്ടിക ഇങ്ങനെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ്, നിര്‍മ്മിക്കുന്നത് ഇന്ത്യയിലെ എസ്സാര്‍ ഗ്രൂപ്പ്; 1800 കോടി ഡോളറിന്റെ നിക്ഷേപം

ഒരു വര്‍ഷം കൊണ്ട് 2490 കോടിയുടെ ഇടിവ്; ഷാരൂഖ് ഖാന്റെ സ്വത്തിന് സംഭവിച്ചതെന്ത്? എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്!
