
പതിനായിരം രൂപ കൈയിൽ ഉണ്ടോ?, 2040ൽ കോടീശ്വരനാകാം; ചെയ്യേണ്ടത് ഇത്രമാത്രം
ഓഹരി വിപണിയിൽ അസ്ഥിരത നിലനിൽക്കുകയാണ്.

ഓഹരി വിപണിയിൽ അസ്ഥിരത നിലനിൽക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ ആശയക്കുഴപ്പത്തിലാണ്. ഇപ്പോൾ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ദീർഘകാലം ലക്ഷ്യമിട്ട് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധർ പറയുന്നത്.അപ്പോഴും കൺഫ്യൂഷൻ തുടരുകയാണ്. മ്യൂച്ചൽ ഫണ്ടിൽ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആണോ നല്ലത്.
നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നതിനാൽ, വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതിൽ എസ്ഐപികൾ മുന്നിട്ടുനിൽക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാർക്കറ്റ് ഘട്ടങ്ങളിൽ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനിൽക്കുന്ന സമയങ്ങളിൽ നിക്ഷേപകർ അവരുടെ എസ്ഐപി തുക ഉയർത്തുന്നതും ഭാവിയിൽ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധർ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയർച്ച താഴ്ചകളിൽ ആവേശകരമായ എക്സിറ്റുകൾ തടയാനും എസ്ഐപികൾ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേൺ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകർ ഓർക്കണമെന്നും വിപണി വിദഗ്ധർ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.
ഒരു കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹമുണ്ടോ?
12 വർഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവർ എസ്ഐപിയിൽ പ്രതിമാസം 33,500 രൂപ വീതം നിക്ഷേപിക്കണം. വാർഷിക റിട്ടേൺ നിരക്ക് പ്രതിവർഷം ശരാശരി 11 ശതമാനം പ്രതീക്ഷിച്ചാണ് ഈ കണക്ക്. വാർഷിക റിട്ടേൺ നിരക്ക് ആയി പ്രതിവർഷം ശരാശരി 12 ശതമാനം ലഭിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണെങ്കിൽ 31,250 രൂപ വീതം മാസം നിക്ഷേപിച്ചാൽ മതി. ഫിനാൻഷ്യൽ പോർട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് എസ്‌ഐപി കണക്കുകൂട്ടൽ ഫോർമുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ.
ചുരുക്കത്തിൽ, നിക്ഷേപകർ എല്ലാ മാസവും 31,000 മുതൽ 36,000 രൂപ വരെ പരിധിയിൽ സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കിൽ 12 വർഷത്തിനുള്ളിൽ ഒരു കോടി സമാഹരിക്കാൻ കഴിയുമെന്ന് വിപണി വിദഗ്ധർ പറയുന്നു. ഇതിന് പുറമേ പ്രതിമാസം പതിനായിരം രൂപ വീതമുള്ള നിക്ഷേപത്തിന് എസ്‌ഐപിയിൽ തുടക്കമിട്ടാലും കോടീശ്വരനാകാൻ സാധിക്കും. എന്നാൽ എല്ലാവർഷവും നിക്ഷേപ തുക 15 ശതമാനം വീതം ഉയർത്തണമെന്ന് മാത്രം. അങ്ങനെ എങ്കിൽ 15 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കാനാകുമെന്ന് വിപണി വിദഗ്ധർ പറയുന്നു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
sip investment: how much should be your monthly sip to accumulate 1 crore
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



