
മാസം പതിനായിരം രൂപ നിക്ഷേപിക്കാമോ?, പിപിഎഫ് ആണോ എസ്ഐപിയാണോ കൂടുതല്‍ മെച്ചം?; താരതമ്യം
നിക്ഷേപകര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള രണ്ട് ഓപ്ഷനുകളാണ് മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളും പബ്ലിക് പ്രൊവിഡന്റ് ഫണ്ടും.

നിക്ഷേപവുമായി ബന്ധപ്പെട്ട് രണ്ടു തരം ആളുകളാണ് ഉള്ളത്. ഒരു വിഭാഗം ആളുകള്‍ സുരക്ഷിത നിക്ഷേപമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് വലിയ തോതിലുള്ള റിട്ടേണ്‍ പ്രതീക്ഷിക്കേണ്ടതില്ല. രണ്ടാമത്തെ വിഭാഗം കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ റിസ്ക് എടുക്കാന്‍ തയ്യാറുള്ളവരാണ്.
നിക്ഷേപകര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള രണ്ട് ഓപ്ഷനുകളാണ് മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളും പബ്ലിക് പ്രൊവിഡന്റ് ഫണ്ടും. കാലക്രമേണ നിക്ഷേപകരുടെ സമ്പത്ത് വളര്‍ത്താന്‍ ഇവ രണ്ടും സഹായിക്കുമെങ്കിലും നേട്ടം, അപകടസാധ്യത, ഘടന എന്നിവയില്‍ ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പ്രതിമാസം 10,000 രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ടും എസ്ഐപിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നഷ്ടസാധ്യത ഇല്ല. കൂടാതെ നികുതി ഇളവ് കൂടി ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.
15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന് ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.
എസ്ഐപി
ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്ഫ്യൂഷന് തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്.
നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.
പത്തുവര്‍ഷത്തേയ്ക്ക് പ്രതിവര്‍ഷം 1,20,000 രൂപ വീതം എസ്ഐപിയിലും പിപിഎഫിലും നിക്ഷേപിക്കുകയാണെങ്കില്‍ കൂടുതല്‍ നേട്ടം എവിടെയാണ് എന്ന് നോക്കാം.പത്തുവര്‍ഷം കൊണ്ട് പിപിഎഫില്‍ 12 ലക്ഷം രൂപയുടെ നിക്ഷേപമാണ് വരിക. നിലവിലെ 7.1 ശതമാനം പലിശ വച്ച് കണക്കുകൂട്ടിയാല്‍ പലിശവരുമാനമായി മാത്രം 4,74,000 ആണ് കിട്ടുക. പത്തുവര്‍ഷം കഴിയുമ്പോള്‍ മൊത്തത്തില്‍ കൈയില്‍ കിട്ടുക 16,74,000 രൂപയാണ്.
അതേസമയം എസ്ഐപിയില്‍ ആണെങ്കില്‍ റിട്ടേണായി മാത്രം 11,23,000 രൂപയാണ് ലഭിക്കുക. വര്‍ഷംതോറും ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ഇതില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിക്കാം. 10 വര്‍ഷം കാലാവധി കഴിയുമ്പോള്‍ നിക്ഷേപവും റിട്ടേണും കൂടി ചേര്‍ത്താല്‍ 23,23,000 രൂപയാണ് ലഭിക്കുക.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Can I invest Rs 10,000 per month? Is PPF or SIP better?; Comparison
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




