വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്; ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരത്തില്‍, നിഫ്റ്റി 25,000 പോയിന്റിലേക്ക്

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരത്തില്‍

SHARE MARKET
81,749 പോയിന്റിലേക്ക് മുന്നേറിയാണ് സെന്‍സെക്‌സ് റെക്കോര്‍ഡിട്ടത്പ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :29 ജൂലൈ 2024, 11:09 am IST

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400ലേറെ പോയിന്റാണ് മുന്നേറിയത്. 81,749 പോയിന്റിലേക്ക് മുന്നേറിയാണ് സെന്‍സെക്‌സ് റെക്കോര്‍ഡിട്ടത്.

എന്‍എസ്ഇ നിഫ്റ്റിയും സമാനമായ മുന്നേറ്റം കാഴ്ചവെച്ചു. 145 പോയിന്റ് മുന്നേറിയ നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 25,000 പോയിന്റിന് തൊട്ടരികില്‍ വരെ എത്തി. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്‍ടിപിസി, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അള്‍ട്രാടെക് സിമന്റ് ഓഹരികളാണ് പ്രധാനമായി നേട്ടം കൈവരിച്ചത്. ഭാരതി എയര്‍ടെല്‍, ഐടിസി, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2546 കോടി മൂല്യമുള്ള ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now