തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 639 പോയിന്റ് കുതിച്ചു; റിലയന്‍സ് ഓഹരിയില്‍ റാലി

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം തിരിച്ചുകയറി ഓഹരി വിപണി

stock market trends
stock market trendsഫയൽ
Edited by :dhanojam
Last Updated :27 ഏപ്രിൽ 2026, 5:35 pm IST

മുംബൈ: തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം തിരിച്ചുകയറി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനമാണ് മുന്നേറിയത്. സെന്‍സെക്‌സ് 639 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 77,000ന് മുകളിലാണ് സെന്‍സെക്‌സ്. 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് നിഫ്റ്റി.

ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും റിലയന്‍സ്, സണ്‍ഫാര്‍മ ഓഹരികളില്‍ ഉണ്ടായ റാലിയുമാണ് വിപണിക്ക് കരുത്തായത്. റിലയന്‍സ് 2.88 ശതമാനമാണ് മുന്നേറിയത്. അദാനി പോര്‍ട്‌സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. ആക്‌സിസ് ബാങ്ക്, ഭാരത് ഇലക്ട്രോണിക്‌സ്, ട്രെന്‍ഡ്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടം നേരിട്ടു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്. ഇതിന്റെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിന്റെ പാതയിലായിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.

News Now

Summary

Stock markets bounce back after three-day decline; Sensex jumps 639 pts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates