
തുടര്‍ച്ചയായ നാലാം ദിവസവും റാലി, സെന്‍സെക്സ് 500 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ക്ക് ഡിമാന്‍ഡ്, രൂപയ്ക്ക് നഷ്ടം
ഓഹരി വിപണിയില്‍ തുടര്‍ച്ചയായ നാലാം ദിവസവും റാലി

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ നാലാം ദിവസവും റാലി. ബിഎസ്ഇ സെന്‍സെക്സ് 500ലധികം പോയിന്റിന്റെ നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 23000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തി.
ആഗോള വിപണിയില്‍ ഉണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ എണ്ണവിലയില്‍ നേരിയ ഇടിവ് ഉണ്ടായതും വിപണിയെ സ്വാധീനിച്ചു. മുന്‍ പാദങ്ങളെ അപേക്ഷിച്ച് മാര്‍ച്ച് പാദം മികച്ചതായിരിക്കുമെന്ന കണക്കുകൂട്ടലില്‍ ഐടി സൂചിക വലിയ മുന്നേറ്റമാണ് കാഴ്ച വെച്ചത്. വിപ്രോ, മൈന്‍ഡ്ട്രീ, എച്ച്സിഎല്‍ ടെക്നോളജീസ് ഓഹരികള്‍ നാലുശതമാനം വരെയാണ് നേട്ടം സ്വന്തമാക്കിയത്. ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു പ്രധാന ഓഹരികള്‍.അതേസമയം ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, അദാനി പോര്‍ട്സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടൈറ്റന് ഓഹരികള്‍ നഷ്ടം നേരിട്ടു.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു. പത്തുപൈസയുടെ നഷ്ടത്തോടെ 93 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് വിപണിയില്‍ പ്രതിഫലിച്ചത്. പണ, വായ്പ നയം പുനഃപരിശോധിക്കാന്‍ റിസര്‍വ് ബാങ്കിന്റെ പണ നയസമിതിയുടെ യോഗത്തിന് തുടക്കമായതും രൂപയെ സ്വാധീനിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം ഉടന്‍ പുറത്തുവരുമെന്നതിനാല്‍ ജാഗ്രതയോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Stock markets rally for 4th day; Sensex jumps over 500 points, Rupee falls 10 paise
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രണ്ടാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം, എണ്ണവില 107 ഡോളറിന് മുകളില്‍

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ


