
വാഹനവില്‍പ്പന കുതിച്ചുകയറി; ടാറ്റ മോട്ടേഴ്സിന്റെ ലാഭത്തില്‍ വന്‍വര്‍ധന, ലാഭവീതം ആറുരൂപ
പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്സിന്റെ ലാഭത്തില്‍ മൂന്നിരട്ടിയിലധികം വര്‍ധന

മുംബൈ: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്സിന്റെ ലാഭത്തില്‍ മൂന്നിരട്ടിയിലധികം വര്‍ധന. മാര്‍ച്ച് പാദത്തില്‍ 17,407 കോടി രൂപയാണ് ടാറ്റ മോട്ടേഴ്സിന്റെ ലാഭം. വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയും കമോഡിറ്റി വിലയില്‍ ഉണ്ടായ അനുകൂലമായ സാഹചര്യവും ടാറ്റ മോട്ടേഴ്സിന് ഗുണം ചെയ്തെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
ഇക്കാലയളവില്‍ വരുമാനത്തിലും വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് മാര്‍ച്ച് പാദത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 119,986 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ 105,932.35 കോടി രൂപയായിരുന്നു വരുമാനം. ഓഹരി ഒന്നിന് ആറുരൂപ ലാഭവീതം നല്കാന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഏപ്രിലില്‍ വാഹനവില്‍പ്പനയില്‍ 11.5 ശതമാനം വര്‍ധനയാണ് കമ്പനി നേടിയത്. 77,521 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 69,599 വാഹനങ്ങളായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്




