55,000 രൂപ വരെ വിലക്കുറവ്; വിവിധ പെട്രോള്‍ കാറുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റ, അറിയാം പട്ടിക

ഈ മാസം വിവിധ മോഡല്‍ കാറുകള്‍ക്ക് 55,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ്

TATA NEXON
ടാറ്റ നെക്സോൺ file
Edited by :dhanojam
Last Updated :16 ഏപ്രിൽ 2026, 10:29 am IST

ന്യൂഡല്‍ഹി: ഈ മാസം വിവിധ മോഡല്‍ കാറുകള്‍ക്ക് 55,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ്. ടാറ്റ മോട്ടോഴ്‌സിന്റെ ഹാച്ച്ബാക്ക്, സെഡാന്‍, എസ്യുവി മോഡലുകള്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.

ടിയാഗോ ഹാച്ച്ബാക്ക്, ആള്‍ട്രോസ് ഹാച്ച്ബാക്ക്, ടിഗോര്‍ സെഡാന്‍, നെക്സോണ്‍ എസ്യുവി, കര്‍വ് എസ്യുവി, ഹാരിയര്‍ എസ്യുവി, സഫാരി എസ്യുവി തുടങ്ങിയ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്കാണ് ഈ ഓഫറുകള്‍ ബാധകം. അടുത്തിടെ വിപണിയിലിറങ്ങിയ സിയറ എസ്യുവി, പുതുക്കിയ പഞ്ച് എസ്യുവി എന്നിവയ്ക്ക് ഈ മാസം ഓഫറുകളില്ല. കണ്‍സ്യൂമര്‍ ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ഡിസ്‌കൗണ്ട്, സ്‌ക്രാപ്പേജ് ഡിസ്‌കൗണ്ട് എന്നി പേരുകളിലാണ് ഓഫറുകള്‍ ലഭ്യമാകുക.

മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കും അനുസരിച്ച് (സിഎന്‍ജി, പെട്രോള്‍, ഡീസല്‍ എന്‍ജിന്‍) മൊത്തം ഓഫറുകള്‍ 30,000 രൂപ മുതല്‍ 55,000 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കും. ടിയാഗോ 30,000, ആള്‍ട്രോസ് 35,000, ടിഗോര്‍ 30,000, നെക്സോണ്‍ 30,000, കര്‍വ് 55,000, ഹാരിയര്‍ 45,000, സഫാരി 45,000 എന്നിങ്ങനെയാണ് വിവിധ മോഡലുകള്‍ക്ക് പരമാവധി ലഭിക്കുന്ന ഡിസ്‌കൗണ്ട്.

മറ്റ് വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഏപ്രില്‍ മാസത്തില്‍ 2.15 ലക്ഷം രൂപ വരെയും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 60,000 രൂപ വരെയും ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം മാരുതി സുസുക്കിക്കും മഹീന്ദ്രയ്ക്കും പിന്നിലായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ടാറ്റ. ഈ കാലയളവില്‍ ഹ്യുണ്ടായിയെ മറികടക്കാന്‍ ടാറ്റയ്ക്ക് സാധിച്ചു. ടാറ്റയുടെ ആഭ്യന്തര കാര്‍ വില്‍പന 2026 സാമ്പത്തിക വര്‍ഷത്തില്‍ 6,31,387 യൂണിറ്റുകളായാണ് ഉയര്‍ന്നത്.

News Now

Summary

Tata offers and discounts in April: Up to Rs 55,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates