
പണം വാരാം, പോസ്റ്റ് ഓഫീസ് സ്കീമും എസ്ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍
പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഏറെ ജനപ്രിയമായ മാസം തോറുമുള്ള വരുമാന പദ്ധതിയും എസ്ഐപിയും ചേര്‍ന്നുള്ള സ്ട്രാറ്റജി വഴി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അവകാശവാദം

പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഏറെ ജനപ്രിയമായ മാസം തോറുമുള്ള വരുമാന പദ്ധതിയും എസ്ഐപിയും ചേര്‍ന്നുള്ള സ്ട്രാറ്റജി വഴി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അവകാശവാദം. പേര് പോലെ തന്നെ ഒരു നിശ്ചിത തുക നിക്ഷേപിച്ച് മാസംതോറും വരുമാനം നേടാന്‍ സഹായിക്കും എന്നതാണ് മാസം തോറുമുള്ള വരുമാന പദ്ധതിയുടെ പ്രത്യേകത. അപ്രതീക്ഷിതമായി വലിയ ഒരു തുക കൈയില്‍ കിട്ടുന്നവര്‍ക്ക് അവരുടെ പ്രിന്‍സിപ്പല്‍ തുക നഷ്ടപ്പെടാതെ തന്നെ മാസംതോറും മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ ഇത് സഹായിക്കും.
കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് മാസം തോറുമുള്ള വരുമാന പദ്ധതി സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9250 രൂപ വരുമാനം ഉറപ്പാക്കാനും ഇതുവഴി സാധിക്കും.
അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ബാങ്ക് എഫ്ഡി സ്കീമുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട റിട്ടേണ്‍ ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ആയിരം രൂപ ഉണ്ടെങ്കില്‍ ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തു വയസിന് മുകളില്‍ പ്രായം വേണം. പലിശവരുമാനം നികുതിവിധേയമാണ്.
മാസം തോറുമുള്ള വരുമാന പദ്ധതി പ്ലസ് എസ്ഐപി സ്ട്രാറ്റജി
ഉദാഹരണമായി കൈവശം അഞ്ചു ലക്ഷം രൂപ ഉണ്ടെങ്കില്‍ ഇത് മാസംതോറുമുള്ള വരുമാന പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. അങ്ങനെയങ്കില്‍ മാസംതോറും 3,083 രൂപയാണ് വരുമാനമായി ലഭിക്കുക. ഈ വരുമാനം എടുക്കാതെ വീണ്ടും നിക്ഷേപിക്കുകയാണെങ്കില്‍ കൂടുതല്‍ റിട്ടേണ്‍ നേടാന്‍ സാധിക്കുന്നതാണ് പുതിയ സ്ട്രാറ്റജി.
ഈ 3083 രൂപ എസ്ഐപിയില്‍ നിക്ഷേപിക്കുന്ന തരത്തിലാണ് സ്ട്രാറ്റജി. ഇത്തരത്തില്‍ അഞ്ചുവര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ 1,84,980 രൂപയാണ് നിക്ഷേപമായി വരിക. വിപണി അധിഷ്ഠിതമായത് കൊണ്ട് എസ്ഐപി നിക്ഷേപത്തില്‍ റിസ്ക് ഉണ്ടെങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിപണിയില്‍ ഏറ്റകുറച്ചിലുകള്‍ ഉള്ളപ്പോള്‍ ആവറേജ് ചെയ്ത് പോകും എന്നതാണ് ഇതിന്റെ പ്ലസ് പോയിന്റ് ആയി ചൂണ്ടിക്കാണിക്കുന്നത്.
അങ്ങനെയെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപവും പലിശ വരുമാനവും കൂടി ചേര്‍ത്താല്‍ ഏകദേശം രണ്ടരലക്ഷത്തിലധികം രൂപ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ തുകയും മാസംതോറുമുള്ള വരുമാന പദ്ധതിയില്‍ നിക്ഷേപിച്ച അഞ്ചുലക്ഷം രൂപ കൂടി ചേരുമ്പോള്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഏകദേശം ഏഴര ലക്ഷമായി സമ്പത്ത് വളരുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
WHAT TO READ NEXT

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Summary
monthly income scheme plus sip scheme, details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അഞ്ചുവര്‍ഷം കൊണ്ട് രണ്ടര ലക്ഷം രൂപ റിട്ടേണ്‍; പോസ്റ്റ് ഓഫീസ് സ്കീം പ്ലസ് എസ്ഐപി സ്ട്രാറ്റജി, വിശദാംശങ്ങള്‍

മൂന്ന് മാസം കൂടുമ്പോള്‍ 30,000 രൂപ വരുമാനം; ഗ്യാരണ്ടീഡ് റിട്ടേണ്‍, മുതിര്‍ന്ന പൗരന്മാര്ക്ക് പോസ്റ്റ് ഓഫീസ് സ്കീം
