
ഇന്ത്യയില്‍ ട്വിറ്റര്‍ സേവനം തടസ്സപ്പെട്ടു; പരാതിപ്രവാഹം
പ്രമുഖ മൈക്രോ ബ്ലോഗിങ് സാമൂഹിക മാധ്യമമായ ട്വിറ്റര്‍ സേവനം തടസ്സപ്പെട്ടതായി പരാതി
ന്യൂഡല്‍ഹി: പ്രമുഖ മൈക്രോ ബ്ലോഗിങ് സാമൂഹിക മാധ്യമമായ ട്വിറ്റര്‍ സേവനം തടസ്സപ്പെട്ടതായി പരാതി. ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കളാണ് പരാതിപ്പെട്ടത്.
ഇന്ന് രാവിലെയാണ് ട്വിറ്റര്‍ സേവനം തടസ്സപ്പെട്ടതായി കാണിച്ച് ചിലര്‍ രംഗത്തുവന്നത്. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും ശ്രമിക്കാനും ഉടന്‍ തന്നെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് ട്വിറ്റര്‍ പേജില്‍ തെളിഞ്ഞത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. ഏഴുമണി വരെ പ്രശ്‌നം നിലനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞാഴ്ചയാണ് ട്വിറ്ററിന്റെ നിയന്ത്രണം ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്. ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുത്തതിന് പിന്നാലെ ഉന്നത പദവി വഹിച്ചിരുന്ന ചിലരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



