
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുമോ?; വീണ്ടും പലിശനിരക്ക് കുറച്ച് ഫെഡറല്‍ റിസര്‍വ്
സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ വീണ്ടും പലിശനിരക്ക് കുറച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്

ന്യൂയോര്‍ക്ക്: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ വീണ്ടും പലിശനിരക്ക് കുറച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ അടിസ്ഥാന പലിശനിരക്ക് 3.50-3.75 ശതമാനത്തിലെത്തി.
2024 മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തോളം കാലം നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബറിലാണ് ആദ്യമായി നിരക്ക് കുറച്ചത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ നിരക്ക് കുറയ്ക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് തയ്യാറാവുകയായിരുന്നു.
പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന്റെ നട്ടെല്ലായ തൊഴില്‍ വിപണി തളര്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തുപകരാനാണ് പലിശനിരക്ക് വീണ്ടും കുറയ്ക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചത്. തൊഴില്‍ വിപണി സംരക്ഷിക്കുന്നതിനൊപ്പം വില സ്ഥിരപ്പെടുത്തുക എന്ന അതിസങ്കീര്‍ണമായ സാഹചര്യമാണ് കേന്ദ്ര ബാങ്ക് നേരിടുന്നത്.
യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സില്‍ നിന്നുള്ള സമീപകാല ഡാറ്റ കേന്ദ്രബാങ്കിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.സെപ്റ്റംബറില്‍ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായി ഉയര്‍ന്നു. സമ്പദ്വ്യവസ്ഥ 119,000 തൊഴിലവസരങ്ങള്‍ ചേര്‍ത്തപ്പോഴും ഈ കാലയളവില്‍ നിയമനങ്ങളെ ബാധിച്ച ഫെഡറല്‍ ഗവണ്മെന്റ് അടച്ചുപൂട്ടല്‍ ഈ നേട്ടത്തിന് മങ്ങലേല്‍പ്പിച്ചതായാണ് വിലയിരുത്തല്‍.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
US Fed reserve cuts key interest rate by 25 bps, third deduction of 2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് പ്രഖ്യാപിച്ചു; അറിയാം പിപിഎഫ്, എസ് സിഎസ്എസ്, കെവിപി, എന്‍എസ് സി പലിശനിരക്ക്

ഓഹരി വിപണി 3 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍: സെന്‍സെക്സും നിഫ്റ്റിയും ഇടിയാനുള്ള 5 പ്രധാന കാരണങ്ങള്‍


