ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് പ്രഖ്യാപിച്ചു; അറിയാം പിപിഎഫ്, എസ് സിഎസ്എസ്, കെവിപി, എന്‍എസ് സി പലിശനിരക്ക്

വിവിധ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റം വരുത്താതെ കേന്ദ്രസര്‍ക്കാര്‍.

small savings scheme
small savings schemeപ്രതീകാത്മക ചിത്രം
Edited by :Dhanoj AM
Last Updated :1 ഒക്ടോബർ 2026, 10:53 am IST

ന്യൂഡല്‍ഹി: വിവിധ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റം വരുത്താതെ കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലേക്കുള്ള പലിശനിരക്ക് ആണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയത്. എല്ലാ മൂന്നുമാസം കൂടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് നിര്‍ണയിക്കാറുണ്ട്.

ഇതോടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) 7.1 ശതമാനമായും സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമും (എസ് സിഎസ്എസ്) സുകന്യ സമൃദ്ധി യോജനയും (എസ്എസ് വൈ) 8.2 ശതമാനമായും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ് എസ്) 7.7 ശതമാനമായും പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം 7.4 ശതമാനമായും കിസാന്‍ വികാസ് പത്ര (കെവിപി) 7.5 ശതമാനമായും തുടരും.

ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം, അഞ്ചുവര്‍ഷം കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീമുകളുടെ പലിശനിരക്ക് യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനമായും തുടരും. പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം പലിശനിരക്ക് 6.7 ശതമാനമായി നിലനിര്‍ത്തി.

സര്‍ക്കാര്‍ കടപ്പത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കുന്നത്. സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ പലിശനിരക്കില്‍ ഉണ്ടാവുന്ന മാറ്റം ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിനെ സ്വാധീനിക്കാറുണ്ട്.

News Now

Summary

Interest rate for PPF, SCSS, KVP and NSC for Oct to Dec quarter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates