മസാലയിട്ട മരച്ചീനി, കപ്പ വാട്ടിയത്, പൊടിത്തേയില...; ഇന്ന് 'സഹകരണരുചി' കടല്‍ കടക്കും

അമേരിക്കയിലെ തീന്‍മേശകള്‍ കീഴടക്കാന്‍ വാരപ്പെട്ടി സഹകരണ ബാങ്കിന്റെ മസാലയിട്ട മരച്ചീനിയും കാക്കൂര്‍ സഹകരണ ബാങ്കിന്റെ കപ്പ വാട്ടിയതും തങ്കമണി സഹകരണ ബാങ്കിന്റെ പൊടിത്തേയിലയും അടക്കമുള്ള ആറു ഉല്‍പ്പന്നങ്ങള്‍ കപ്പല്‍ കയറുന്നു

value added products
ആദ്യ കണ്ടെയ്നര്‍ ഇന്ന് വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് Source by : മന്ത്രി വി എൻ വാസവൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ
Last Updated :25 June 2024, 8:11 am IST

കൊച്ചി: അമേരിക്കയിലെ തീന്‍മേശകള്‍ കീഴടക്കാന്‍ വാരപ്പെട്ടി സഹകരണ ബാങ്കിന്റെ മസാലയിട്ട മരച്ചീനിയും കാക്കൂര്‍ സഹകരണ ബാങ്കിന്റെ കപ്പ വാട്ടിയതും തങ്കമണി സഹകരണ ബാങ്കിന്റെ പൊടിത്തേയിലയും അടക്കമുള്ള ആറു ഉല്‍പ്പന്നങ്ങള്‍ കപ്പല്‍ കയറുന്നു. സഹകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് നിന്ന് അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ആദ്യ കയറ്റുമതി ഇന്ന് രാവിലെ 10ന് വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്യും.

കേരളത്തിന്റെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. ഗുണനിലവാരമുള്ള മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതിക്കായി തയ്യാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ മൂന്ന് സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത്. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാരപ്പെട്ടി സഹകരണസംഘത്തിന്റെ മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക, കാക്കൂര്‍ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി എന്നിവയാണ് ആദ്യമായി യുഎസ്എയിലേക്കു കയറ്റുമതി ചെയ്യുന്നത്. കോതമംഗലം ആസ്ഥാനമായുള്ള മഠത്തില്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിനാണ് ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയിലെത്തിക്കാനുള്ള ചുമതല. കൂടുതല്‍ സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുള്ള രണ്ടാമത്തെ ചരക്ക് ജൂലൈ ആദ്യവാരം കയറ്റുമതി ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now