ലോ ലൈറ്റ് മോഡ്: വിഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഫീച്ചര്‍ ഓണാക്കുമ്പോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും.

WhatsApp rollouts new features
വാട്‌സ്ആപ്പ് ഫയല്‍
Edited by :amalkjoy
Last Updated :13 ഒക്ടോബർ 2024, 3:37 pm IST

ന്യൂഡല്‍ഹി: വിഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോകോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്‌ഡേറ്റുകള്‍ വാടസ്ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്‌സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വിഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്പോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും.

ലോ-ലൈറ്റ് മോഡ് എങ്ങനെ സെറ്റ് ചെയ്യാം?

വിഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് 'ബള്‍ബ്' ലോഗോ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ മതി. ആവശ്യമില്ലെങ്കില്‍ ഇവ ഓഫ് ചെയ്യാനും സാധിക്കും. ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ലോ ലൈറ്റ് മോഡ് ലഭ്യമാണ്.

വിന്‍ഡോസ് വാട്സ്ആപ്പ് ആപ്പില്‍ ഫീച്ചറുകര്‍ ലഭ്യമല്ല, എന്നാല്‍ വിന്‍ഡോസ് പതിപ്പിലും തെളിച്ചം വര്‍ധിപ്പിക്കാം. ഓരോ വാട്ട്സ്ആപ്പ് കോളിനും ഈ ഫീച്ചര്‍ ഓണാക്കേണ്ടതുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now