
'കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ?, സ്‌പോണ്‍സര്‍ ആരെന്ന് പറയണമായിരുന്നു': മുഖ്യമന്ത്രിയുടെ വിവാദയാത്രയില്‍ കെ സുധാകരന്‍ ( വിഡിയോ )
മുഖ്യമന്ത്രിയുടെ യാത്രയില്‍ ദുരൂഹതയെന്ന് പറയാന്‍ ഒന്നുമില്ല. വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍ പറഞ്ഞു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ വിമാനയാത്രയുടെ സ്‌പോണ്‍സറെ വെളിപ്പെടുത്തണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി പറയേണ്ടതാണ്. പറയണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ വേറൊരാളുടെ താല്‍പ്പര്യമാണ്. അവരവരുടെ വിഷയം അവരവരാണ് തീരുമാനിക്കേണ്ടതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നമ്മള്‍ നമ്മളുടെ അഭിപ്രായം പറയും. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകും. മുഖ്യമന്ത്രിയുടെ യാത്രയില്‍ ദുരൂഹതയെന്ന് പറയാന്‍ ഒന്നുമില്ല. മുഖ്യമന്ത്രി പോയ വണ്ടിയേക്കുറിച്ചല്ലേ തര്‍ക്കം?. വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി വിഡി സതീശന്‍ ഇത്തരം സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാമോ എന്ന ചോദ്യത്തിന്, 'അത് കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ' എന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. ന്യായമായി ഒരു സുഹൃത്തിന്റെ വണ്ടിയെടുത്ത് പോയതിനെ ഇത്ര പ്രകമ്പനം കൊള്ളിക്കേണ്ടതുണ്ടോയെന്നും കെ സുധാകരന്‍ ചോദിച്ചു. വിവാദ വിമാനയാത്രയുടെ സ്പോൺസറെ വെളിപ്പെടുത്തില്ലെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
K. Sudhakaran reacts to the Chief Minister V D Satheesan's controversial journey
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






