
സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനല്‍ പ്രമോഷനും; വാട്സ്ആപ്പില്‍ പുതിയ അപ്ഡേറ്റ് ഉടന്‍
ഈ രണ്ട് ഫീച്ചറുകളും നേരത്തെ ആഡ്രേയിഡില് പരീക്ഷിച്ചിരുന്നു

ന്യൂഡല്‍ഹി: സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനലുകള്‍ പ്രമോട്ട് ചെയ്യാനാകുന്ന ഫീച്ചറും വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ഫീച്ചുറുകള്‍ ആപ്പിലെ അപ്ഡേറ്റ്സ് ടാബിലാകും ലഭ്യമാകുക. സ്വകാര്യ ചാറ്റുകള്‍, ഗ്രൂപ്പുകള്‍, കോളുകള്‍ എന്നിവയില്‍ പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ രണ്ട് ഫീച്ചറുകളും നേരത്തെ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഐഒഎസ് പതിപ്പായ 25.20.10.78നുള്ള ഏറ്റവും പുതിയ ബീറ്റയില്‍ ലഭ്യമായിട്ടുണ്ട്. സ്റ്റാറ്റസ് അപ്ഡേറ്റില്‍ ദൃശ്യമാകുന്ന പരസ്യങ്ങള്‍ 'സ്പോണ്‍സേര്‍ഡ്' എന്ന ലേബലോടെയാകും വരുക. ബിസിനസുകള്‍ക്ക് പ്രമോഷണല്‍ ഉള്ളടക്കം പങ്കിടാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഈ പരസ്യങ്ങള്‍ ഒഴിവാക്കാനോ, തടയാനോ അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനോ ഉള്ള ഓപ്ഷനുകളും ലഭ്യമാണ്.
ചാറ്റിങ് അനുഭവത്തെ തടസപ്പെടുത്താതെയാണ് സ്റ്റാറ്റസ് വിഭാഗത്തിലേക്ക് മാറ്റത്തക്ക വിധമാണ് ഈ പരസ്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വാട്സ്ആപ്പ് പറയുന്നു. ഭാഷ, പ്രദേശം, മുന്‍ പരസ്യ ഇടപെടലുകള്‍ തുടങ്ങിയ കുറഞ്ഞ ഡാറ്റ ഉപയോഗിച്ചാണ് പരസ്യങ്ങള്‍ കാണിക്കുന്നതെന്നും വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
WhatsApp will show ads in Status page, promote business Channels
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


