ഇനി യൂറോപ്പിലും യുപിഐ, റുപേ സേവനങ്ങള്‍; ഇന്ത്യക്കാര്‍ക്ക് സുഗമമായി ഇടപാട് നടത്താം, പുതിയ സഹകരണം
ഇനി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് യൂറോപ്പ്യന്‍ വിപണിയില്‍ യുപിഐ പ്ലാറ്റ്ഫോം ഉപയോഗിച്ച് പണമിടപാട് നടത്താം
ന്യൂഡല്‍ഹി: ഇനി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് യൂറോപ്പ്യന്‍ വിപണിയില്‍ യുപിഐ പ്ലാറ്റ്ഫോം ഉപയോഗിച്ച് പണമിടപാട് നടത്താം. ആഗോളതലത്തില്‍ പേയ്മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രമുഖ കമ്പനിയായ വേള്ഡ്ലൈനുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്റെ രാജ്യാന്തര ശാഖയായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റുമായി കൈകോര്‍ത്തു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്റെ റുപേ സംവിധാനം ഉപയോഗിച്ചും ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
നിലവില്‍ രാജ്യാന്തര കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ യൂറോപ്പ്യന്‍ വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നത്. പകരം യുപിഐ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇടപാട് നടത്താന്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് വേള്ഡ്ലൈനുമായി സഹകരിക്കുന്നത്. യൂറോപ്പ്യന്‍ വിപണിയില്‍ പോയിന്റ് ഓഫ് സെയില്‍ സംവിധാനത്തില്‍ യുപിഐ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇടപാട് നടത്താന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ് ഇരുകമ്പനികളും തമ്മിലുള്ള സഹകരണം. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള റുപേ സംവിധാനം ഉപയോഗിച്ചും ഇടപാട് നടത്താന്‍ സാധിക്കും. യൂറോപ്പില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുക.
വേള്‍ഡ്ലൈന്‍ ക്യൂആര്‍ സംവിധാനം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ക്യൂആര്‍ അധിഷ്ഠിത ഇടപാടുകള്‍ അനുവദിക്കുന്ന തരത്തിലാണ് വേള്‍ഡ് ലൈനിന്റെ ക്യൂ ആര് സംവിധാനം പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള വിപണികളില്‍ യുപിഐ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഇടപാട് നടത്താന്‍ സാധിക്കും. തുടര്‍ന്ന് യൂറോപ്പ് മുഴുവനായി സേവനം വ്യാപിപ്പിക്കുന്ന തരത്തില്‍ നടപടി സ്വീകരിക്കുമെന്ന് ഇരുകമ്പനികളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കോവിഡിന് മുന്‍പ് പ്രതിവര്‍ഷം ഒരു കോടി ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് യൂറോപ്പ് സന്ദര്‍ശിച്ചിരുന്നത്. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഇരുകമ്പനികളും ധാരണയിലെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'മൂന്ന് ഫാല്‍ക്കെ, നാല് ദേശീയ അവാര്‍ഡ്'; മറ്റാര്‍ക്കുമില്ലാത്ത ഭാഗ്യം; ഇനി എല്ലാം നെല്‍സന്റെ കയ്യില്‍

വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result



