'തുറക്കാന്‍ പോലും കഴിയുന്നില്ല'; എക്‌സ് പണിമുടക്കി

മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയില്‍ പണിമുടക്കി

X DOWN
എക്‌സിന്റെ വെബ് വേര്‍ഷനിലാണ് ഉപയോക്താക്കള്‍ പ്രശ്‌നം നേരിട്ടത്
Edited by :dhanojam
Last Updated :26 ഏപ്രിൽ 2024, 2:06 pm IST

ന്യൂഡല്‍ഹി: മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയില്‍ പണിമുടക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എക്‌സ് സേവനം തടസ്സപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ തകരാറിനുള്ള കാരണം വ്യക്തമല്ല

എക്‌സിന്റെ വെബ് വേര്‍ഷനിലാണ് ഉപയോക്താക്കള്‍ പ്രശ്‌നം നേരിട്ടത്. അക്കൗണ്ട് തുറക്കുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായാണ്് ഉപയോക്താക്കളുടെ പരാതിയില്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടൈംലൈന്‍ പോലും കാണാന്‍ സാധിക്കുന്നില്ലെന്നാണ് ചിലരുടെ കമന്റുകള്‍. എന്നാല്‍ മൊബൈല്‍ വേര്‍ഷനില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ തകരാര്‍ എക്‌സില്‍ സംഭവിച്ചിരുന്നു. അന്ന് ആഗോളതലത്തിലാണ് എക്‌സ് പണിമുടക്കിയത്. അക്കൗണ്ട് തുറക്കാന്‍ കഴിയുന്നില്ലെന്ന തരത്തില്‍ നിരവധി പരാതികളാണ് അന്ന് ഉയര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now