ഏറ്റെടുക്കല്‍ പദ്ധതിയില്‍ നിന്ന് ജാപ്പനീസ് കമ്പനിയായ സോണി കോര്‍പ്പറേഷന്‍ പിന്മാറിയതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളില്‍ കനത്തനഷ്ടം

സീ എന്റർടെയ്ൻമെന്റ് ഓഹരിയിൽ ഇടിവ്
Last Updated :22 January 2024, 7:51 pm IST

News Now

ന്യൂഡല്‍ഹി: ഏറ്റെടുക്കല്‍ പദ്ധതിയില്‍ നിന്ന് ജാപ്പനീസ് കമ്പനിയായ സോണി കോര്‍പ്പറേഷന്‍ പിന്മാറിയതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളില്‍ കനത്തനഷ്ടം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ എട്ടുശതമാനത്തിന്റെ ഇടിവാണ് സീ എന്റര്‍ടെയ്ന്‍മെന്റ് നേരിട്ടത്. നിലവില്‍ 254 രൂപ എന്ന നിലയിലാണ് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്.

ആവശ്യമായ എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും നേടിയ ശേഷമാണ് സീ എന്റര്‍ടെയ്ന്‍മെന്റിനെ ഏറ്റെടുക്കാനുള്ള പദ്ധതിയില്‍ നിന്ന് സോണി കോര്‍പ്പറേഷന്‍ പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഇരുകമ്പനികളെയും കാര്യമായി ബാധിച്ചേക്കും. കഴിഞ്ഞവര്‍ഷം ഇരുകമ്പനികളും ശരാശരിയിലും താഴെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കരാറില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് 20ന് സോണിയുടെ ഇന്ത്യന്‍ വിഭാഗമായ കള്‍വര്‍ മാക്‌സ് എന്റര്‍ടെയ്ന്‍മെന്റ് വിടുതല്‍ നോട്ടീസ് നല്‍കുമെന്ന് ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സീ എന്റര്‍ടെയ്ന്‍മെന്റിനെ ഏറ്റെടുക്കാന്‍ 1000 കോടി ഡോളറിന്റെ പദ്ധതി 2021ലാണ് പ്രഖ്യാപിച്ചത്. സീ ഗ്രൂപ്പിനെതിരായി നടക്കുന്ന വിവിധ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഏറ്റെടുക്കലില്‍ നിന്ന് സോണി ഗ്രൂപ്പ് പിന്മാറിയത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ലയനം നടക്കാത്തത് ഇരു കക്ഷികള്‍ക്കും വലിയ നഷ്ടത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് എതിരാളികളായ റിലയന്‍സ്-ഡിസ്നി ലയനം സാധ്യമായാല്‍. ഇരു കക്ഷികളും തങ്ങളുടെ തന്ത്രങ്ങള്‍ ഗ്രൗണ്ട് സീറോയില്‍ നിന്ന് പുനഃക്രമീകരിക്കേണ്ടി വരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates