ഇനി നെറ്റ് ബാങ്കിങ്ങിന് ചാര്‍ജില്ല; തീരുമാനവുമായി എസ്ബിഐ 

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെറ്റ് ബാങ്കിങ് ചാര്‍ജുകള്‍ രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഒഴിവാക്കി

Last Updated :20 January 2024, 8:03 am IST

ന്യൂഡല്‍ഹി:ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെറ്റ് ബാങ്കിങ് ചാര്‍ജുകള്‍ രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഒഴിവാക്കി.ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി വഴിയുള്ള ഇടപാടുകള്‍ക്കുള്ള ചാര്‍ജുകളാണ് എസ്ബിഐ ഒഴിവാക്കിയത്.ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരം ചാര്‍ജുകള്‍ ഒഴിവാക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ബിഐയുടെ നടപടി.

ഡിജിറ്റല്‍ ഇടപാടുകളുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു റിസര്‍വ് ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്.എന്‍ഇഎഫ്ടി വഴി രണ്ടു ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാനാകും. അതിനാല്‍ തന്നെ ഇടപാടുകാര്‍ ഏറെയാണ് ഇതിനെ ആശ്രയിക്കുന്നത്. 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എന്‍ഇഎഫ്ടി വഴിയുള്ള ഇടപാടിന് ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെയും, ആര്‍ടിജിഎസ് ഇടപാടിന് ആഞ്ചു രൂപ മുതല്‍ 50 രൂപ വരെയുമാണ് ചാര്‍ജ് ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഇനി നെറ്റ് ബാങ്കിങ്ങിന് ചാര്‍ജില്ല; തീരുമാനവുമായി എസ്ബിഐ