'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'
മൈത്രേയന്റെ മീശയെ പറ്റിയുള്ള ട്രോളുകൾ കാണുമ്പോൾ നമ്മളും ചിരിക്കും

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് കനി കുസൃതി. തന്റെ അച്ഛൻ മൈത്രേയനെക്കുറിച്ച് കനി കുസൃതി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മൈത്രേയൻ തനിക്ക് അങ്ങനെ ഉപദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും കനി കുസൃതി പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കനി.
"മൈത്രേയൻ അങ്ങനെ ഉപദേശങ്ങളൊന്നും തരാറില്ല. നമ്മുടെ ശരി, മറ്റൊരാളെ അറിഞ്ഞു കൊണ്ട് ഉപദ്രവിക്കുന്നതാണോ എന്ന് നോക്കുക. നമ്മുടെ മാത്രം വ്യക്തിപരമായ കാര്യമാണ്, അതിൽ നമുക്ക് ശരിയേതാണ് എന്നൊരു ബോധ്യമുണ്ടെങ്കിൽ അതിലുറച്ചു നിൽക്കുക. അതിൽ പേടിക്കേണ്ട കാര്യമില്ല എന്നാണ് അദ്ദേഹം പറയാറ്.
പക്ഷേ അത് ഉപദേശം എന്ന രീതിയിൽ ഒന്നുമല്ല, അച്ഛനും മകളും എന്ന രീതിയിൽ വളർന്നപ്പോൾ എനിക്ക് അങ്ങനെയൊരു ബോധം ഉണ്ടായി. മൈത്രേയന്റെ മീശയെ പറ്റിയുള്ള ട്രോളുകൾ കാണുമ്പോൾ നമ്മളും ചിരിക്കും. അദ്ദേഹവും അത്തരം ട്രോളുകൾ കണ്ടാൽ ചിരിക്കും.
മൈത്രേയനും ഞാനും അമ്മയും ഒക്കെയുള്ള ഗ്രൂപ്പുണ്ട് വാട്സ്ആപ്പിൽ. അപ്പോൾ ഞാൻ അതിൽ പറയും ദേ നോക്ക്.. നോക്ക് മൈത്രേയന്റെ ട്രോൾ വന്നിട്ടുണ്ടെന്ന് പറയും. സ്റ്റിക്കർ ഒക്കെ വരുകയാണെങ്കിൽ നമ്മളും അത് ഉപയോഗിക്കും. വേണ്ട സമയത്ത് നമ്മളും അത് ഉപയോഗിക്കും".- കനി കുസൃതി പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
News Now
Summary
Kani Kusruti talks about her father Maitreyan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








