കാര്‍മിന്‍ റെഡ്, മൊറോക്കന്‍ ബ്ലൂ, പ്ലാറ്റിനം േ്രഗ എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്

Last Updated :20 January 2024, 12:18 am IST

News Now

അഞ്ച് ക്യാമറകളുള്ള പുതിയ വി40 തിന്‍ക്യൂ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് എല്‍ജി. ഫോണിന്റെ പിന്‍ഭാഗത്ത് മൂന്നും മുന്‍വശത്ത് രണ്ട് ക്യാമറകളുമാണുള്ളത്. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം പിന്നില്‍ 20,16,13 മെഗാപിക്‌സലുകളുടെ കാമറയാകും ഉണ്ടാവുക. പ്രൈമറി ലെന്‍സും, വൈഡ് ആംഗിള്‍ ലെന്‍സും, ടെലിഫോട്ടോ ലെന്‍സുമാണിവ. മുന്‍ കാമറ 3ഡി ഫേസ് ഡിറ്റക്ഷന്‍ സംവിധാനമുള്ളതാണ്.

കാര്‍മിന്‍ റെഡ്, മൊറോക്കന്‍ ബ്ലൂ, പ്ലാറ്റിനം േ്രഗ എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, 6.4ഇഞ്ച് ഡിസ്‌പ്ലെ എന്നിവയടങ്ങിയ ഫോണ്‍ ഏറ്റവും പുതിയ 9.0 ഒഎസ് അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ അടുത്തമാസത്തോടെ വിപണിയില്‍ എത്തുമെന്നാണ് എല്‍ജി വൃത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന വിവരം. എല്‍ജി ജി7 തിങ്കിന്റെ അതേ രീതിയിലുള്ള ഡിസൈനാകും പുതിയ മോഡലിനും എന്നും റിപ്പോര്‍ട്ടുണ്ട്.

ഫോണിനെകുറിച്ചുള്ള ഒരു വീഡിയോ എല്‍ജി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. പുതിയ മോഡലിന്റെ വിലവിവരങ്ങളെക്കുറിച്ച് കമ്പനി ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. ഒക്ടോബര്‍ മൂന്നാം തിയതിയോടെ ഫോണിന്റെ ഫീച്ചറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നും രണ്ടുമല്ല; പുതിയ എല്‍ ജി ഫോണിന് അഞ്ച് ക്യാമറകള്‍ (വീഡിയോ)