പൊലീസ് സ്വന്തം 'മാനുവൽ' നടപ്പിലാക്കുകയാണെന്നും സേനയുടെ കടിഞ്ഞാൺ ആരുടെ കയ്യിലാണ് എന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Pinarayi Vijayan
Nattika Toll Plaza Protest Pinarayi Vijayan Slams Police Action.
Last Updated :13 October 2026, 8:07 pm IST
Guest Author :Joice Daniel

News Now

തൃശൂര്‍: നാട്ടികയിലെ ടോൾ പ്ലാസയുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങളിൽ പൊലീസ് സ്വീകരിക്കുന്ന നടപടികളെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊലീസ് ആരുടെയും തലക്ക് അടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി പറയുമ്പോൾ നേരെ തിരിച്ചാണ് സേനയുടെ പ്രവൃത്തി. പൊലീസ് സ്വന്തം 'മാനുവൽ' നടപ്പിലാക്കുകയാണെന്നും സേനയുടെ കടിഞ്ഞാൺ ആരുടെ കയ്യിലാണ് എന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന

''പൊലീസ് ആരുടെയും തലയ്ക്കടിക്കില്ല എന്ന് നിയമസഭയിൽ ആഭ്യന്തര മന്ത്രി നൽകിയ ഉറപ്പിന്റെ ചൂടാറും മുൻപാണ്, നാട്ടികയിൽ പൊലീസ് ലാത്തികൊണ്ട് തലയ്ക്കടിച്ച് ചോര വീഴ്ത്തിയത്. വകുപ്പു മന്ത്രിയുടെ വാക്കുകളെപ്പോലും നോക്കുകുത്തിയാക്കി തെരുവിൽ പൊലീസ് സ്വന്തം 'മാനുവൽ' നടപ്പിലാക്കുകയാണ്. സമരം ചെയ്യുന്നവരെ ഇങ്ങനെ നേരിടുന്ന സേനയുടെ കടിഞ്ഞാൺ ആരുടെ കയ്യിലാണ്? സഭയിൽ വ്യക്തമാക്കിയ നിലപാടിന് വിരുദ്ധമായി സമരക്കാരുടെ തല ലക്ഷ്യമാക്കി ലാത്തി വീശിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയുണ്ടാകണം.

നാട്ടിക പ്രദേശത്തെ ജനങ്ങൾ ഉയർത്തുന്ന ന്യായമായ ആവശ്യമാണ്, പൂർത്തിയാകാത്ത ഹൈവേയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന ടോൾ പ്ലാസയുമായി ബന്ധപ്പെട്ടത്. ടോൾ പിരിവ് പാടില്ല എന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശം അവഗണിച്ചാണ് ദേശീയപാത അതോറിറ്റിയുടെ നിർബന്ധിത തീരുമാനം നടപ്പാക്കുന്നത് എന്നാണ് വാർത്ത വന്നിട്ടുള്ളത്. അത് ശരിയാണെങ്കിൽ പൊലീസിനെയും ഉദ്യോഗസ്ഥരെയും ഏത് ബാഹ്യ ശക്തികളാണ് നിയന്ത്രിക്കുന്നത് എന്ന് സർക്കാർ വിശദീകരിക്കണം.

സിപിഐഎം ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദറിനടക്കം പരിക്കേറ്റിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ പ്രധാന നേതാക്കളുടെ തല പൊട്ടിയിട്ടുണ്ട്. ജനങ്ങളുടെ എല്ലാ സമരങ്ങളെയും ഇതുപോലെ നേരിടാൻ ആണോ സർക്കാരിന്റെ തീരുമാനം?''എന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു

Summary

Nattika Toll Plaza Protest Pinarayi Vijayan Slams Police Action.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates