ഇന്നലെ പുലര്‍ച്ചെ ആറരയോടെയായിരുന്നു സിദ്ധാര്‍ത്ഥയുടെ മൃതദേഹം മംഗളൂരുവിന് സമീപം ഒഴികെ ബസാറില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്.

Last Updated :20 January 2024, 8:03 am IST

News Now

കഫേ കോഫി ഡേ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്ന സിദ്ധാര്‍ത്ഥ ഹെഗ്‌ഡെയുടെ മരണത്തെ തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി എസ്‌വി രംഗനാഥിനെ നിയമിച്ചു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാന പ്രകാരമാണ് ഇദ്ദേഹത്തെ ചെയര്‍മാനായി നിയമിച്ചത്. 

നിലവില്‍ കമ്പനിയുടെ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറാണ് രംഗനാഥന്‍. ഡിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക കൃഷ്ണയും കോഫീ ഡേ എന്റര്‍പ്രൈസസ് ഡയറക്ടറാണ്. നിതിന്‍ ബാഗ്മാനിയെ കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. 

ഇന്നലെ പുലര്‍ച്ചെ ആറരയോടെയായിരുന്നു സിദ്ധാര്‍ത്ഥയുടെ മൃതദേഹം മംഗളൂരുവിന് സമീപം ഒഴികെ ബസാറില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ മംഗളൂരു നേത്രാവതി പാലത്തിന് മുകളില്‍ വച്ചാണ് സിദ്ധാര്‍ഥയെ കാണാതാത്. നേത്രാവതി പുഴ കടലില്‍ ചേരുന്ന അഴിമുഖത്തു നിന്ന് രണ്ടു കിലോമീറ്റര്‍ മാറി തീരത്തോട് ചേര്‍ന്ന് കടലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മൃതദേഹം ലഭിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കഫേ കോഫി ഡേ ഇനി എസ്‌വി രംഗനാഥ് നയിക്കും