കുതിച്ചു കയറി ഇന്ധന വില, കൂടിയത് രണ്ടര രൂപയോളം

രാജ്യാന്തര എണ്ണവിലയിലെ വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്

Last Updated :20 January 2024, 12:17 am IST

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കുതിച്ചു കയറി. ഒരു മാസത്തിനിടെ പെട്രോളിനും ഡീസലിനും രണ്ടര രൂപയോളമാണ് കൂടിയത്. തുടര്‍ച്ചയാ അഒന്‍പതാം ദിവസമായ ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 14 പൈസയും, ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. 

രാജ്യാന്തര എണ്ണവിലയിലെ വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന്റെ വില 80 രൂപ കടന്നു. തിരുവനന്തപുരത്തും കോഴിക്കോടും 81 രൂപയ്ക്ക് മുകളിലേക്ക് പെട്രോളിന്റെ വിലയെത്തിയപ്പോള്‍ ഡീസല്‍ വില നഗരത്തില്‍ 74 രൂപ തൊട്ടു. 

രാജ്യാന്തര വിപണിയില്‍ ബാരലിന് 76 ഡോളറാണ് നിലവില്‍ ക്രൂഡോയിലിന്റെ വില. സംസ്ഥാനത്ത് ഇന്ധനവിലയില്‍ 15 പൈസയാണ് ഇന്നലെ കൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കുതിച്ചു കയറി ഇന്ധന വില, കൂടിയത് രണ്ടര രൂപയോളം