വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത; വൻ ഓഫറുകളുമായി ടാറ്റ

ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് പ്രചാരണ പരിപാടിയുമായി ടാറ്റ മോട്ടോര്‍സ്

Last Updated :20 January 2024, 8:01 am IST

മുംബൈ: ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് പ്രചാരണ പരിപാടിയുമായി ടാറ്റ മോട്ടോര്‍സ്. ഇതിന്റെ ഭാ​ഗമായി ഈ മാസം കമ്പനി നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്തൃ മനഃസന്തോഷം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതിയെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. ആനുകൂല്യങ്ങളെ കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍, കോര്‍പ്പറേറ്റുകള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി മികച്ച ഓഫറുകളും രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാകുമെന്നും ടാറ്റ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ടിയാഗോ,  ടിഗോര്‍, നെക്‌സണ്‍, ഹെക്‌സ, സഫാരി  സ്റ്റോം മോഡലുകള്‍ക്ക് നാഷണല്‍ എക്‌സ്‌ചേഞ്ച് സ്‌കീം മുഖേന 86,000രൂപ വരെ  ആനുകൂല്യങ്ങള്‍ ലഭ്യമാകും. നാഷണല്‍ എക്‌സ്‌ചേഞ്ച് സ്‌കീം പ്രകാരം, ഉപഭോക്താക്കള്‍ക്ക് അവരുടെ കാറുകളുടെ വിലയ്ക്ക് മുകളിലുള്ള ബോണസ് ലഭ്യമാകും. കൂടാതെ ഈ ഓഫര്‍ മുഖാന്തരം മോഡലിന് അനുസരിച്ച് 40,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ബോണസ് പ്രയോജനപ്പെടുത്താം. 

ആനുകൂല്യങ്ങളെ പറ്റി കൂടുതല്‍ അറിയാനും അടുത്തുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ് കണ്ടെത്തുവാനും  http://drivethefuture.tatamotors.com. സന്ദര്‍ശിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത; വൻ ഓഫറുകളുമായി ടാറ്റ