
വിപ്രൊ സിഇഒ ആബിദലി നീമു ചൗള രാജിവച്ചു
വിപ്രൊ സിഇഒ ആബിദലി നീമു ചൗള രാജിവച്ചു

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ വിപ്രൊ ലിമിറ്റഡിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ആബിദലി നീമുചൗള രാജിവെച്ചു. അടുത്ത സിഇഒയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഡയറക്ടര്‍ബോര്‍ഡ് ആരംഭിച്ചതായി വിപ്രൊ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പുതിയ പിന്‍ഗാമിയെ കണ്ടെത്തുന്നത് വരെ നീമുചൗള ചുമതലകളില്‍ തുടരും. കുടുംബ പരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് രാജിയെന്നാണ് വിപ്രൊ വ്യക്തമാക്കി.
കോടീശ്വരന് അസിം പ്രേംജിയുടെ മകന് റിഷാദ് പ്രേംജി 2019 ജൂണില്‍ വിപ്രൊ ചെയര്മാന് സ്ഥാനത്തുനിന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നീമുചൗളയെ സിഇഒയും മാനേജിങ് ഡയറക്ടറുമായി നിയമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



