സ്വര്‍ണ വില വീണ്ടും കൂടി; പവന് 200 ഉയര്‍ന്നു, 30,400ല്‍ 

സ്വര്‍ണ വില വീണ്ടും കൂടി; പവന് 200 ഉയര്‍ന്നു, 30,400ല്‍ 

Last Updated :20 January 2024, 8:21 am IST
Edited by :migrator

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 200 രൂപ കൂടിയതോടെ വില 30,400ല്‍ എത്തി. ഇന്നലെ പവന് 280 രൂപ കൂടിയിരുന്നു. 

റെക്കോഡിലേക്കു കയറിയ ശേഷം തുടര്‍ച്ചയായ ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില നാലു ദിവസമായി വീണ്ടും കയറുകയാണ്. നാലു ദിവസം കൊണ്ട് 800 രൂപയാണ് കൂടിയത്. 

കൊറോണ വൈറസ് ലോകത്താകമാനം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണികള്‍ എല്ലാം കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലും കാര്യങ്ങള്‍ അനുകൂലമല്ല. തുടര്‍ച്ചയായ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സ്വര്‍ണ വില വീണ്ടും കൂടി; പവന് 200 ഉയര്‍ന്നു, 30,400ല്‍