സ്വർണ വിലയിൽ ഇടിവ്; പവന് 36,520 രൂപ

Last Updated :20 January 2024, 8:27 am IST

News Now

കൊച്ചി: റെക്കോർഡുകൾ തകർത്ത് മുന്നേറുകയായിരുന്ന സ്വർണത്തിന്റെ വിലയിൽ കുറവ്. പവന് 80 രൂപ കുറഞ്ഞു. ​ഗ്രാമിന് പത്ത് രൂപയാണ് കുറവ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,520 രൂപയും ​ഗ്രാമിന് 4,565 രൂപയുമായി. 

തുടർച്ചയായി കഴിഞ്ഞ മൂന്ന് ദിവസം സ്വർണ വില കുതിച്ചുയരുന്നതാണ് കണ്ടത്. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണ വില റെക്കോർഡ് തലത്തിൽ എത്തിയിരുന്നു. പിന്നീടുളള നാല് ദിവസം സ്വർണ വില താഴേക്ക് പോകുന്നതാണ് കണ്ടത്. എന്നാൽ അടുത്ത മൂന്ന് ദിവസം ഇടിവ് നികത്തി മുന്നോട്ടു നീങ്ങുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് ഉയർന്നത്. അവിടെ നിന്നാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകി എത്തുകയാണ്. അതാണ് സ്വർണ വില ഗണ്യമായി ഉയരാൻ കാരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വർണ വിലയിൽ ഇടിവ്; പവന് 36,520 രൂപ