
'നേരത്തെ വണ്ണം കൂടുതാണെങ്കില്‍ ഇപ്പോള്‍ ഞാന്‍ വല്ലാതെ മെലിഞ്ഞെന്നായി'

News Now
ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

രൂപത്തിന്റേയും വാര്‍പ്പുമാതൃകകളുടേയും പേരില്‍ കരിയറില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് നടി രാധിക മദന്‍. ടെലിവിഷനില്‍ നിന്നുമാണ് രാധിക സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രമായ പഠാക്കയ്ക്ക് വേണ്ടി രാധിക 15 കിലോയോളം ഭാരം കൂട്ടിയിരുന്നു. ഇതിന് പിന്നാലെ തനിക്ക് കടുത്ത ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നുവെന്നാണ് രാധിക പറയുന്നത്.
''പഠാക്കയ്ക്ക് വേണ്ടി ഞാന്‍ 15 കിലോ കൂട്ടി. ശിദ്ധഥും അംഗ്രേസി മീഡിയവും ചെയ്യുന്നതിനിടെ ഞാന്‍ വണ്ണം കുറയ്ക്കുകയായിരുന്നു. വണ്ണം കൂടുതലാണ്, ഇവളെ എങ്ങനെ നായികയാക്കുമെന്നാണ് എന്നോട് ചോദിച്ചിരുന്നത്. അതിനാല്‍ ഞാന്‍ വണ്ണം കുറച്ചു കൊണ്ടേയിരുന്നു. ഷൂട്ടിങും തിരക്കും കൂടെ ആയപ്പോള്‍ ഞാന്‍ എല്ല് മാത്രമായി. അതെന്റെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങി. അതിനാല്‍ ഞാനൊരു ഇടവേളയെടുത്തു'' രാധിക പറയുന്നു.
''നേരത്തെ വണ്ണം കൂടുതാണെങ്കില്‍ ഇപ്പോള്‍ ഞാന്‍ വല്ലാതെ മെലിഞ്ഞെന്നായി. അവിടേയുമില്ല ഇവിടേയുമില്ല. ഒരിക്കലും സന്തോഷിക്കാത്തവരെ സന്തോഷിപ്പിക്കാന്‍ എന്തിനാണ് ഞാന്‍ ശ്രമിക്കുന്നത് എന്ന് ഞാന്‍ സ്വയം ചോദിച്ചു. അതിനാല്‍ ഏതെങ്കിലും ബോഡി സൈസിലേക്ക് എത്താന്‍ ശ്രമിക്കുന്നതിന് പകരം ആരോഗ്യത്തോടെയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. അതോടെ മറ്റുള്ളവരുടെ അഭിപ്രായം എന്നെ ബാധിക്കാതായി. അവരുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ അപകര്‍ഷത ബോധത്തിന്റെ ഉറവിടം എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. ഇപ്പോള്‍ ഞാന്‍ ആരോഗ്യത്തോടെയിരിക്കാനാണ് ശ്രമിക്കുന്നത്'' താരം പറയുന്നു.
''പെണ്‍കുട്ടികള്‍ പെര്‍ഫെക്ട് സൈസിലായിരിക്കണമെന്നതൊരു ബാധ്യതയായിരുന്നു. അതില്‍ ഫിറ്റാകുന്നില്ലെങ്കില്‍ നിങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്നാകും. കുട്ടിക്കാലം മുതലുള്ള കണ്ടീഷനിങ് ആണ്. മാസികകളുടെ കവറില് കാണുന്ന സ്ത്രീകളിലൂടെയടക്കം അത് മനസില്‍ പതിയും. പെര്‍ഫെക്ട് വുമണ്‍ എന്നൊരു ചിന്ത നമ്മളില്‍ കുത്തിവെക്കുകയാണ്'' എന്നും രാധിക പറഞ്ഞു.
Summary
Radhika Madan opens up about bodyshaming. She reduced her weight so much that she became too thin.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




