
ബ്യൂട്ടി കള്‍ച്ചര്‍, ഓങ്കോളജി നഴ്‌സിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
10 ദിവസമാണ് കോഴ്സിന്റെ കാലാവധി. കോഴ്സ് ഫീ ഇല്ല. സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ പഠനവകുപ്പ് സെമിനാര്‍ ഹാളിലാണ് ക്ലാസ് നടക്കുന്നത്.
കാലിക്കറ്റ് സര്‍വകലാശാലയിലെ ലൈഫ് ലോങ്ങ് ലേണിങ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് 'ബ്യൂട്ടി കള്‍ച്ചര്‍' എന്ന വിഷയത്തില്‍ തൊഴില്‍പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
10 ദിവസമാണ് കോഴ്സിന്റെ കാലാവധി. കോഴ്സ് ഫീ ഇല്ല. സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ പഠനവകുപ്പ് സെമിനാര്‍ ഹാളിലാണ് ക്ലാസ് നടക്കുന്നത്. വിജയകരമായി പൂര്‍ത്തിയാവക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകര്‍ വഹിക്കണം. ഫോണ്‍: 9349735902
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ/ ബിഎസ്‌സി നഴ്‌സിംഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ 15,000 രൂപ സ്‌റ്റൈഫൻഡ് ലഭിക്കും.
സെപ്റ്റബർ 15 വൈകിട്ട് 5 മണി വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. 20 ന് വൈകിട്ട് 4 മണിക്ക് മുൻപ് അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ അഡിഷണൽ ഡയറക്ടർ, അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Education news: Applications are invited for the courses Beauty Culture and Oncology Nursing.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷൻ ഇനി തുണ പോർട്ടൽ വഴി; ചെയ്യേണ്ടത് ഇത്രമാത്രം

