
ആന്റോയുടെ വീട് 'ഹോം സ്റ്റേ' ആക്കാന്‍ അപേക്ഷ, 'സ്റ്റോപ്പ് മെമ്മോ'; വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തെന്ന് എക്സൈസ്
വീട്ടിലെ 22 കാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്സൈസ് പറയുന്നു

കല്‍പ്പറ്റ: അനധികൃത മദ്യം സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റ കാരപ്പുഴയിലുള്ള വീട്, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന് എക്സൈസ് കണ്ടെത്തല്‍. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പാലിക്കാതെയാണ് ആന്റോ വീട് നിര്‍മ്മിച്ചത്. കെട്ടിടം ഹോംസ്റ്റേ അല്ലെങ്കില്‍ ടൂറിസ്റ്റ് ഹോം വിഭാഗത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് 2022 ല്‍ മുട്ടില്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നതായും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര് എന്‍ ബൈജു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, സ്ഥലപരിശോധനയ്ക്ക് ശേഷം അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി 2022 മാര്‍ച്ച് 28-ന് പഞ്ചായത്ത് ആന്റോ അഗസ്റ്റിന് നോട്ടീസ് നല്കി. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നിരസിക്കുകയും നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയും ചെയ്തു. വാഴവറ്റ ഉള്‍പ്പെടുന്ന മുട്ടില്‍ പഞ്ചായത്ത് പരിധിയില്‍ കെട്ടിടങ്ങള്‍ക്ക് പരമാവധി 10 മീറ്റര്‍ ഉയരവും മൂന്ന് നിലകളും മാത്രമേ പാടുള്ളൂ എന്നാണ് നിര്‍ദേശം.
ആന്റോ പഞ്ചായത്തില്‍ സമര്‍പ്പിച്ച പ്ലാനില്‍ വീടിന് നാല് നിലകളുണ്ടെന്നും നിശ്ചിത ഉയരപരിധി ലംഘിച്ചിട്ടുണ്ടെന്നും കണ്ടതിനെത്തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ 22 കാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്സൈസ് പറയുന്നു.
ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ എടുത്തു മാറ്റിയ നിലയിലാണ്. ആന്റോ അഗസ്റ്റിനെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയതിനിടെയാണ് കണ്ടെത്തല്‍. തെളിവ് നശിപ്പിക്കാനാണ് ഡിവിആര്‍ എടുത്തു മാറ്റിയതെന്ന് എക്സൈസ് സംശയിക്കുന്നു. നാളെ ആന്റോയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയേക്കും. എക്സൈസ് കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ആന്റോയെ തിരികെ മാനന്തവാടി ജയിലിലേക്ക് മാറ്റി.
WHAT TO READ NEXT

ഇനി പാട്ടും കേട്ട് യാത്ര, 'സ്വന്തം റേഡിയോ'യുമായി കെഎസ്ആർടിസി!
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Excise flags unauthorised work at Anto Augustine’s ‘residence’
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം'; ആന്റോ അഗസ്റ്റിന് എക്സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

'ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ?; മെസിയെ അല്ല, വിദേശ മദ്യമാണ് കൊണ്ടുവരാമെന്നു പറഞ്ഞത്'; പരിഹസിച്ച് ജോയ് മാത്യു



