എം.ബി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 25.

 LIC Housing Finance Limited Jobs 2026
Applications have been invited for recruitment to 50 Management Trainee positions at LIC Housing Finance Limited.Source by : @LIC_HFL
Last Updated :12 October 2026, 5:43 pm IST
Guest Author :Joice Daniel

News Now

എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ (LIC HFL) മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. മാർക്കറ്റിങ്, സെയിൽസ് വിഭാഗങ്ങളിലായി ആകെ 50 ഒഴിവുകളാണുള്ളത്. എം.ബി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 25.

യോഗ്യത

  • എം.ബി.എ ബിരുദം നിർബന്ധമാണ്. ഫ്രഷേഴ്സിനും അപേക്ഷിക്കാം.

  • സെയിൽസ് മേഖലയിൽ 0-1 വർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

  • അപേക്ഷകർ ജോലി ചെയ്യുന്ന നഗരത്തിലെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ളവരായിരിക്കണം.

  • വിജ്ഞാപനത്തിൽ പറയുന്ന 35 നഗരങ്ങളിലൊന്നിൽ താമസിക്കുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ശമ്പളം

ഒരു വർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 40,000 മുതൽ 50,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനത്തിനു ശേഷം കമ്പനിയുടെ നിബന്ധനകൾ അനുസരിച്ച് സ്ഥിരനിയമനം ലഭിക്കുന്നവർക്ക് വാർഷിക സി.ടി.സി 14 ലക്ഷം രൂപയോ അതിൽ കൂടുതലോ ലഭിക്കാം.

ജോലി സ്ഥലം: കേരളത്തിൽ എറണാകുളത്ത് അവസരമുണ്ട്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലും ഒഴിവുകളുണ്ട്.

അപേക്ഷിക്കേണ്ട വിധം: Internshala വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത, ജോലി സ്ഥലം, സർവീസ് ബോണ്ട് വ്യവസ്ഥകൾ എന്നിവ പരിശോധിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Summary

Applications have been invited for recruitment to 50 Management Trainee positions at LIC Housing Finance Limited.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates