ഇടുക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് ട്രെയിനി നിയമനം; അഭിമുഖം ഒക്ടോബർ 15ന്

ഒക്ടോബര്‍ 15 വ്യാഴാഴ്ച രാവിലെ 10 മുതല്‍ പൈനാവ് കുയിലിമലയിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം) എന്‍ എച്ച് എം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ആണ് അഭിമുഖം നടക്കുന്നത്.

 e-Health project jobs
Idukki district is recruiting trainees for the implementation of the e-Health project in various government hospitalai image
Edited by :Joice Daniel
Last Updated :1 ഒക്ടോബർ 2026, 12:30 pm IST

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികകളിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ആകെ 04 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 10,000 രൂപ ശമ്പളം ലഭിക്കും. പ്രായപരിധി 18 മുതല്‍ 35 വയസ് വരെയാണ്

എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമ,ബിരുദം,എം.സി.എ യോഗ്യതയുള്ളവർക്ക് ആണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

 ഒക്ടോബര്‍ 15 വ്യാഴാഴ്ച രാവിലെ 10 മുതല്‍ പൈനാവ് കുയിലിമലയിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം) എന്‍ എച്ച് എം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ആണ് അഭിമുഖം നടക്കുന്നത്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ബന്ധപ്പെട്ട കേന്ദ്രത്തിൽ എത്തിച്ചേരണം. കൂടാതെ അപേക്ഷകര്‍ ബന്ധപ്പെട്ട ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഒക്ടോബര്‍ 14 നു മുന്‍പായി ehealthidk@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍: 9745799943

News Now

Summary

Idukki district is recruiting trainees for the implementation of the e-Health project in various government hospitals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates