
പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐകളിൽ പ്രവേശനം; അപേക്ഷ ക്ഷണിച്ചു
താൽപര്യമുള്ളവർ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.scdd.kerala.gov.in ലെ SCDD ITI ADMISSION 2026 ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം.

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്, നോൺ-മെട്രിക് ട്രേഡുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.scdd.kerala.gov.in ലെ SCDD ITI ADMISSION 2026 ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 ആണ്.
WHAT TO READ NEXT

IAV: വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി ഒഴിവുകൾ, ബിരുദം യോഗ്യത
എസ്.സി വിഭാഗത്തിന് 80 ശതമാനവും, എസ്.ടി വിഭാഗത്തിന് 10 ശതമാനവും, മറ്റ് വിഭാഗങ്ങൾക്ക് 10 ശതമാനവും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം വെള്ളയമ്പലത്തെ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ് (0471 2316680), കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ് (0495 2371451), ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.
വിശദമായ വിവരങ്ങൾ വകുപ്പിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.scdd.kerala.gov.in
News Now
Summary
Applications Invited for Admission to SC Development Department ITIs in Kerala.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






