
റീജിയണൽ കാൻസർ സെന്ററിൽ മൂന്ന് അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു
അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി.ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി,ട്രെയിനിങ് ഇൻ മൈക്രോബയോളജി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മൂന്ന് അഡ്വാൻസ്ഡ് ടെക്നോളജി ട്രെയിനിങ് പ്രോഗ്രാമുകളിൽ ചേരാനുള്ള അപേക്ഷ ക്ഷണിച്ചു.
അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി. അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി,അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോബയോളജി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 13 ന് വൈകുന്നേരം നാല് മണി വരെ അപേക്ഷ സർപ്പിക്കാം.
ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി
അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാമിൽ നാല് സീറ്റുകളാണ് ഉള്ളത്. ഒരു വർഷമാണ് പ്രോഗ്രാം കാലയളവ്.
അപേക്ഷകർ ഡി എം ഇ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്നുള്ള ഓപ്പറേഷൻ തിയേറ്റർ ടെക്നോളജിയിൽ (അനസ്തേഷ്യ) ഡിപ്ലോമ നേടിയിരിക്കണം.
ക്ലിനിക്കൽ ലബോറട്ടറി ട്രെയിനിങ്
അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ട്രെയിനിങ് പ്രോഗ്രാമിന് എട്ട് സീറ്റുകളാണ് ഉള്ളത്. ഒരു വർഷമാണ് കാലയളവ്.
കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിഎസ്സി എംഎൽടി ബിരുദം അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ലൈഫ് സയൻസസ്/ സുവോളജി/ ബോട്ടണി/ ബയോകെമിസ്ട്രി/ കെമിസ്ട്രി എന്നിവയിൽ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിഎസ് സി. ബിരുദവും ഡിഎംഇ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ഡിഎംഎൽടി.
മൈക്രോബയോളജി
അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോബയോളജി അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാമിന് അഞ്ച് സീറ്റുകളാണ് ഉള്ളത്. ഒരു വർഷമാണ് കാലയളവ്.
കേരള യൂണിവേഴ്സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്സിറ്റി അംഗീകരിച്ച മറ്റേതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നോ എം എസ് സി മൈക്രോബയോളജി / എം എസ് സി എം എൽ ടി
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Education News: Applications invited for Advanced Training in Clinical Laboratory Technology, Apprentice Training Programme in Microbiology ,Apprentice Training Programme for Operation Theatre Technicians programmes at the RCC
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





