
എം.ഫാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
G-PAT 2024/2025/2026 പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

കേരളത്തിലെ സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കുള്ള എം.ഫാം (M.Pharm) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. G-PAT 2024/2025/2026 പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. G-PAT പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള സർവീസ് വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്കും അപേക്ഷ സമർപ്പിക്കാം.
WHAT TO READ NEXT

ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി
അപേക്ഷകൾ www.cee.kerala.gov.in വഴി ജൂലൈ 8 രാത്രി 11.59 വരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയ്ക്കായി അപ്‌ലോഡ് ചെയ്യുന്ന രേഖകളുടെ അസൽ പകർപ്പുകൾ പ്രവേശന സമയത്ത് ബന്ധപ്പെട്ട കോളജുകളിൽ ഹാജരാക്കണം. അപേക്ഷയുടെ കൺഫർമേഷൻ പേജോ അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് പ്രത്യേകം അയയ്‌ക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രോസ്പെക്ടസും വിജ്ഞാപനവും ശ്രദ്ധാപൂർവം വായിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2332120, 0471-2338487 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

Summary
Apply Now for M.Pharm Admission in Kerala Government and Aided Pharmacy Colleges
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



