
കായികതാരങ്ങൾക്ക് ബാങ്ക് ജോലി, ബാങ്ക് ഓഫ് ബറോഡയിൽ 30 ഒഴിവുകളിലേക്ക് സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ്; ഇന്ന് മുതൽ മെയ് 12 വരെ അപേക്ഷിക്കാം
ക്ലറിക്കൽ കേഡറിലാണ് ഒഴിവുകളുള്ളത്. കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലെ ഒഴിവുകൾ നികത്തുന്നിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ബാങ്ക് ഓഫ് ബറോഡയിൽ കായികതാരങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ കായിക മേഖലയിൽ മികവ് തെളിച്ച വനിതാ, പുരുഷ കായികതാരങ്ങൾക്ക് അവസരമുണ്ട്.
ഇന്ന് (ഏപ്രിൽ 22) മുതൽ അപേക്ഷകൾ ഓൺലൈനായി സ്വീകരിച്ചു തുടങ്ങും. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതകളും കായികമേഖലയിലെ മികവും ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
ക്ലറിക്കൽ കേഡറിലാണ് ഒഴിവുകളുള്ളത്. കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലെ 30 ഒഴിവുകൾ നികത്തുന്നതിനാണ് സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് നടത്തുന്നത്.
ക്രിക്കറ്റ്, കബഡി, ടേബിൾ ടെന്നീസ്, ഫുട്ബോൾ എന്നീ നാല് കായിക മേഖലകളിൽ നിർദ്ദിഷ്ട നിലകളിൽ കളിമികവ് തെളിയിച്ചവർക്ക് അപേക്ഷിക്കാം. ആകെ 30 ഒഴിവുകളിൽ ആറ് ഒഴിവുകൾ സ്ത്രീകൾക്കും 24 ഒഴിവുകൾ പുരുഷന്മാർക്കുമാണ്.
ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും നിയമനം. ടേബിൾ ടെന്നീസ്, കബഡി എന്നീ കായിക ഇനങ്ങളിൽ നിന്നാണ് വനിതാ കായികതാരങ്ങളെ നിയമിക്കുന്നത്.
ഓരോ ഒഴിവിനും ഒരു പ്രത്യേക റോൾ/സ്പെഷ്യലൈസേഷൻ ആവശ്യകതയുണ്ട് (ഉദാ. ബാറ്റ്സ്മാൻ, ഫാസ്റ്റ് ബൗളർ, ഗോൾകീപ്പർ, മിഡ്ഫീൽഡർ, മുതലായവ), കൂടാതെ ഉദ്യോഗാർത്ഥികൾ അവരുടെ സ്പോർട്സ് സ്പെഷ്യലൈസേഷനുമായി പൊരുത്തപ്പെടുന്ന റോളിലേക്ക് മാത്രമേ അപേക്ഷിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം.
ആവശ്യാനുസരണം ഒഴിവുകളുടെ എണ്ണവും അവയുടെ വിഭജനവും പരിഷ്കരിക്കാനുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണ്
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ള തത്തുല്യ യോഗ്യത എന്നതാണ് വിദ്യാഭ്യാസ യോഗ്യത.
പ്രായപരിധി : 20 - 28 വയസ്സ് ( മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഇളവുകൾ ലഭിക്കും- ഡിഒപിടി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം മികവ് പുലർത്തുന്ന കായികതാരങ്ങൾക്ക് ഇളവ് ലഭിക്കുക)
ശമ്പളം : 24050 – 64480 രൂപ സ്കെയിൽ
ഈ റിക്രൂട്ട്മെന്റിൽ എസ് സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾ തിരിച്ചുള്ള സംവരണം ഇല്ല
അപേക്ഷാ ഫീസ്
ജനറൽ / ഇഡബ്ല്യുഎസ് / ഒബിസി: 850 രൂപ(ജിഎസ്ടി ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ
എസ്‌സി / എസ്ടി / ഇഎസ്എം / ഡിഇഎസ്എം / സ്ത്രീകൾ : 175 രൂപ (ജിഎസ്ടി ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ ചാർജുകൾ
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി: മെയ് 12 ( 12.05.2026)
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Job Alert: Bank of Baroda invites applications for 30 sports quota vacancies. Sportspersons can apply online from today until May 12. Check eligibility, details, and application process.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


